‘നിങ്ങള്‍ നിങ്ങളും ഞാന്‍ ഞാനും ആയതുകൊണ്ട് സന്ധിയുടെ പ്രശ്‌നമേയില്ല, യുദ്ധം തുടങ്ങട്ടെ’; സഞ്ജീവ് ഭട്ടിനെതിരായ നീതി നിഷേധത്തില്‍ കവി സച്ചിദാനന്ദന്‍

നീതി നിഷേധത്തിന്റെയും അധികാര ദുര്‍വിനിയോഗത്തിന്റെയും പുതിയ പേരാവുകയാണ് സഞ്ജീവ് ഭട്ട്.

സത്യത്തിനൊപ്പം നിന്നതുകൊണ്ട് സത്യം വിളിച്ചുപറഞ്ഞതുകൊണ്ട് രാജ്യത്തിന്റെ നീതിപീഠം അയാള്‍ക്ക് കല്‍ത്തുറങ്ക് നല്‍കിയിരിക്കുകയാണ്.

സഞ്ജീവ് ഭട്ടിനെതിരായ സംഘടിത ഘൂഡാലോചനയെക്കുറിച്ചു അധികാരിവര്‍ഗത്തിന്റെ അതിക്രമങ്ങളെക്കുറിച്ചുള്ള കവിത വായിക്കാം.

‘എനിക്ക് തത്ത്വദീക്ഷയുണ്ട്, അധികാരമില്ല
നിങ്ങള്‍ക്ക് അധികാരമുണ്ട്, തത്ത്വദീക്ഷയില്ല

നിങ്ങള്‍ നിങ്ങളും
ഞാന്‍ ഞാനും ആയതുകൊണ്ട്
സന്ധിയുടെ പ്രശ്‌നമേയില്ല

യുദ്ധം തുടങ്ങട്ടെ

എനിക്ക് സത്യമുണ്ട്, ശക്തിയില്ല
നിങ്ങള്‍ക്ക് ശക്തിയുണ്ട്, സത്യമില്ല

നിങ്ങള്‍ നിങ്ങളും
ഞാന്‍ ഞാനും ആയതുകൊണ്ട്
സന്ധിയുടെ പ്രശ്‌നമേയില്ല

യുദ്ധം തുടങ്ങട്ടെ.

നിങ്ങള്‍ക്കെന്റെ തലയോട് തകര്‍ക്കാം,
ഞാന്‍ പൊരുതും
നിങ്ങള്‍ക്കെന്റെ എല്ലുകള്‍ ഒടിക്കാം
ഞാന്‍ പൊരുതും

നിങ്ങള്‍ക്കെന്നെ ജീവനോടെ കുഴിച്ചുമൂടാം
ഞാന്‍ പൊരുതും

സത്യം എന്നിലൂടെ ഒഴുകുന്നതുകൊണ്ട്
ഞാന്‍ പൊരുതും

കരുത്തിന്റെ ഓരോ അണുവുംകൊണ്ട്
ഞാന്‍ പൊരുതും

അവസാനത്തെ മരണശ്വാസം വരെ
ഞാന്‍ പൊരുതും

നുണകള്‍ കൊണ്ട് നിങ്ങള്‍ പണിതുയര്‍ത്തിയ
കൊട്ടാരം നിലംപൊത്തും വരെ,

നിങ്ങള്‍ അസത്യങ്ങള്‍കൊണ്ട് പൂജിച്ച ചെകുത്താന്‍
എന്റെ സത്യത്തിന്റെ മാലാഖക്കു മുന്നില്‍ മുട്ടുകുത്തും വരെ…’

(കവി കെ സച്ചിദാനന്ദന്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ സഞ്ജീവ്ഭട്ടിന്റെ കവിത)

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here