ആരാണ് സഞ്ജീവ് ഭട്ട്? എന്തുകൊണ്ട് വേട്ടയാടപെടുന്നു ?

ആരാണ് സഞ്ജീവ് ഭട്ട് എന്തുകൊണ്ടാണ് അദ്ദേഹം വേട്ടയാടപെടുന്നത് .1990 ഒക്്ടോബര്‍ 24ന് , അദ്വാനിയുടെ രഥയാത്രയും ബിഹാറില്‍ അദ്ദേഹം അറസ്റ്റ് നേരിട്ടതിനെയും തുടര്‍ന്ന് ജാംനഗറിലെ വിവിധ ഭാഗങ്ങളില്‍ കലാപം ഉണ്ടായി. സഞ്ജീവ് ഭട്ട് ആ സമയത്ത് ജാംനഗര്‍ റൂറലില്‍ എഎസ്്പിയായിരുന്നു. ജാംനഗറില്‍ അന്ന്് സിറ്റി, റൂറല്‍, ഖംഭാലിയ എന്നിങ്ങനെ മൂന്ന് ഡിവിഷനുകളുണ്ടായിരുന്നു. ഖംഭാലിയ ഡിവൈഎസ്പി ലീവായിരുന്നതിനാല്‍ സഞ്ജീവിനായിരുന്നു ഒക്്ടോബര്‍ 16ന് ആ ഡിവിഷന്റെ അഡീഷനല്‍ ചാര്‍ജ്. 24ന് ജാംനഗര്‍ ജില്ലയില്‍ വര്‍ഗീയ കലാപം പൊട്ടി്പ്പുറപ്പെട്ടു. ജാംനഗര്‍ സിറ്റിയുടെ ചുമതലയുണ്ടായിരുന്ന പ്രവീണ്‍ ഗോണ്ടിയ ഐപിഎസ് അന്നേ ദിവസം ലീവായതിനാല്‍ ആ ഡിവിഷന്റെ ചുമതലയും സഞ്ജീവിന് കൈമാറി. അതിനര്‍ത്ഥം, ജാംനഗര്‍ ജില്ലയുടെ മുഴുവന്‍ ചുമതലയും സഞ്ജീവിന്റെ ചുമലിലായി.ഒക്ടോബര്‍ 30ന് വിശ്വഹിന്ദു പരിഷത്തും ബിജെപിയും ഭാരത് ബന്ദിന് ആഹ്വാനം ചെയ്തു.

 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News