ഈ പോരാട്ടത്തില്‍ ഞങ്ങള്‍ ഒറ്റക്കാകുമോ; ശ്വേത ഭട്ട്

നീതി നിഷേധത്തിന്റെയും അധികാര ദുര്‍വിനിയോഗത്തിന്റെയും പുതിയ പേരാവുകയാണ് സഞ്ജീവ് ഭട്ട്.സത്യത്തിനൊപ്പം നിന്നതുകൊണ്ട് സത്യം വിളിച്ചുപറഞ്ഞതുകൊണ്ട് രാജ്യത്തിന്റെ നീതിപീഠം അയാള്‍ക്ക് കല്‍ത്തുറങ്ക് നല്‍കിയിരിക്കുകയാണ്.സഞ്ജീവ് ഭട്ടിനെതിരായ ഭരണകൂട അതിക്രമങ്ങള്‍ക്കെതിരെ ഭാര്യ ശ്വേത സഞ്ജീവ് ഭട്ടിന്റെ ഹ്യദയം തൊടുന്ന കുറിപ്പ് രാജ്യമെങ്ങും ചര്‍ച്ചയാവുകയാണ്. ചെയ്യാത്ത കുറ്റത്തിന് ശിക്ഷിക്കപ്പെട്ട ഒരു മനുഷ്യന്റെ നീതിക്കായി അന്ത്യശ്വാസം വരെ ഞങ്ങള്‍ പോരാടുമെന്ന് ശ്വേത എഴുതി. ഐപിഎസ് അസോസിയേഷനെയും ശ്വേത രൂക്ഷമായി വിമര്‍ശിച്ചു. എത്രകാലം നിങ്ങള്‍ കാഴ്ചക്കാരായിരിക്കും? ഐപിഎസ് അസോസിയേഷനോട് ശ്വേതാ സഞ്ജീവ് ഭട്ട് ചൊദിക്കുന്നു്. സഞ്ജീവ് ഭട്ടിനെ സംരക്ഷിക്കുന്നതില്‍ ഐപിഎസ് അസോസിയേഷന്‍ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി ഭാര്യ ശ്വേത സഞ്ജീവ് ഭട്ടിന്റെ ഫേസ്ബുക്ക് കുറിപ്പ്. ”ശ്വേതക്ക്് ഐപിഎസ് അസോസിയേഷനോട ചോദിക്കാനുളളത് ഇങ്ങനെയാണ്്: ഇന്ന് നിങ്ങളുടെ കൂട്ടത്തിലെ സത്യസന്ധനായ ഒരാള്‍ പകയോടെ വിചാരണ ചെയ്യപ്പെട്ടു.

 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News