കാലിക്കറ്റ് , എം.ജി സർവകലാശാലകൾക്ക് കീഴിലെ കോളേജുകളിൽ പുതിയ കോഴ്സുകൾക്ക് സർക്കാർ അനുമതി

കാലിക്കറ്റ് , എം.ജി സർവകലാശാലകൾക്ക് കീഴിലെ കോളേജുകളിൽ പുതിയ കോഴ്സുകൾക്ക് അനുമതി നൽകി സർക്കാർ ഉത്തരവ്. കാലിക്കറ്റ് സർവകലാശാലക്ക് കീഴിലെ  37 കോളേജുകൾക്കും,എം ജിക്ക് കീഴിലെ 32 കോളേജുകളിലുമാണ് പുതിയ കോഴ്സിന് അനുമതി. സർക്കാർ, എയ്ഡഡ് കോളേജുകളിലെ നിലവിലുള്ള കോഴ്സുകളിൽ 20 ശതമാനം സീറ്റ് വർധിപ്പിക്കാനും തീരുമാനിച്ചു.
സംസ്ഥാനത്ത് ഉപരിപഠനത്തിന് മതിയായ സീറ്റുകൾ ഇല്ലെന്ന പരാതിക്ക് പരിഹാരമാകുകയാണ് പുതിയ   കോഴ്സുകൾ  അനുവദിച്ച സർക്കാർ തീരുമാനം.  

കാലിക്കറ്റ് സർവകലാശാലക്ക് കീഴിലെ  37 കോളേജുകൾക്കും, എം ജി സർവകലാശാലക്ക് കീഴിലെ 32 കോളേജുകളിലും പുതിയ കോഴ്സുകൾക്ക് അനുമതി നൽകിയാണ് സർക്കാർ ഉത്തരിവിറക്കിയത്. സർക്കാർ, എയ്ഡഡ് കോളേജുകളിലെ നിലവിലുള്ള കോഴ്സുകളിലെ സീറ്റിൽ 20 ശതമാനവും വർധിപ്പിച്ചു.
സ്വാശ്രയ കോളേജുകളിൽ SC/ST ക്വോട്ടയിലെ സീറ്റുകൾ ഒഴിഞ്ഞ് കിടന്നാൽ  OEC/OBC/General ക്യാററഗറിയിൽ ഉള്ള അപേക്ഷകർക്ക്  സീറ്റുകൾ നൽകാൻ സ്ഥാപന മേധാവികൾക്ക് അനുവാദം നൽകാനും തീരുമാനമായി.സംവരണ വിഭാഗങ്ങളിലെ വിദ്യാർത്ഥികൾ ഇല്ലെങ്കിൽ കോഴ്സ് കാലയളവ് മുഴുവൻ പ്രസ്തുത സീറ്റുകൾ ഒഴിച്ചിടുന്ന അവസ്ഥ ഒ‍ഴിവാക്കാനായാണ് നടപടി.


ഇതോടൊപ്പം ബിരുദാനന്തര ബിരുദത്തിൽ ആർട്സ് ആന്‍റ് സയൻസ് കോളേജുകളിൽ സയൻസ് വിഷയങ്ങൾക്ക് സീറ്റുകളുടെ എണ്ണം ഇരുപതാക്കി. ആർട്സ് ആന്‍റ് കൊമേഴ്സ് വിഷയങ്ങൾക്ക് 25 ഉം  ബിരുദ തലത്തിൽ സയൻസ് വിഷയങ്ങൾക്ക് നാൽപതും ആർട്സ് ആന്‍റ് കൊമേഴ്സ് വിഷയങ്ങൾക്ക് അറുപതായും വർധിപ്പിച്ചു  

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel