പന്ത്രണ്ടാമത് അന്താരാഷ്ട്ര ഡോക്യുമെന്‍ററി ഹ്രസ്വചലച്ചിത്ര മേള; ശ്രദ്ധേയമായി ഇഎംഎസിനെക്കുറിച്ചും നമ്പി നാരായണനെക്കുറിച്ചുമുള്ള ഡോക്യുമെന്ററികള്‍

കേരളത്തിന്‍റെ സാമൂഹിക- രാഷ്ട്രീയ മണ്ഡലങ്ങളിലെ സുപ്രധാന വ്യക്തിത്വങ്ങളുടെ ജീവിതം പ്രമേയമാക്കിയ രണ്ടു ഡോക്യുമെന്‍ററികളാണ് പന്ത്രണ്ടാമത് അന്താരാഷ്ട്ര ഡോക്യുമെന്‍ററി ഹ്രസ്വചലച്ചിത്ര മേളയുടെ രണ്ടാം ദിനത്തിൽ ശ്രദ്ധേയമായത്.

കേരളത്തിന്റെ ആദ്യ  മുഖ്യമന്ത്രി ഇ.എം.എസിനെ കുറിച്ചുള്ള ‘പോർട്രയിറ്റ് ഓഫ് എ ലോംഗ് മാർച്ച് ഇ.എം.എസും, പ്രശസ്‌ത ശാസ്ത്രജ്ഞൻ നമ്പി  നാരായണന്‍റെ ജീവിതം പറയുന്ന  ‘നമ്പി ദ സയന്റിസ്റ്റുമാണ്’ പ്രദർശിപ്പിച്ചത്. തന്‍റെ ജീവിതം പ്രമേയമാകുന്ന ഡോക്യുമെന്‍ററി കാണാൻ നമ്പി നാരായണനും എത്തിയിരുന്നു.  
ഐ എസ് ആർ ഒ പ്രഗത്ഭ ശാസ്ത്രജ്ഞനായിരുന്ന നമ്പി നാരായണനെ മലയാളികൾക്ക് പരിചയം ചാരക്കേസിലെ നായകനായാണ്. എന്നാൽ ഇന്ത്യയിലെ റോക്കറ്റ് സാങ്കേതിക വിദ്യക്ക് മികച്ച സംഭാവനകൾ നൽകിയ ശാസ്ത്രജ്ഞൻ നമ്പി നാരായണന്‍റെ ജീവിതമാണ് പ്രജേഷ് സെന്നിന്റെ ‘നമ്പി ദി സയന്‍റിസ്റ്റ്’ .

തമിഴ്‌നാട്ടിലെ  നാഗർകോവിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള നമ്പിയുടെ മാതാപിതാക്കളുടെ പലായനവും, നമ്പി നാരായണന്‍റെ ബാല്യകാലവും, വിദ്യാഭ്യാവും, അബ്ദുൽ കലാമിന്‍റെ സംഘത്തിൽ ചേർന്നതുമെല്ലാം  ഡോക്യുമെന്‍ററിയിൽ പ്രതിപാതിക്കുന്നു.  
അധികമാർക്കുമറിയാത്ത നമ്പി നാരായണന്‍റെ ജീവിതമാണ് ഡോക്യുമെന്‍ററിയെന്ന് സംവിധായകൻ പ്രജേഷ് സെൻ   
തന്‍റെ ജീവിതം പ്രമേയമാകുന്ന ഡോക്യുമെന്‍ററി കാണാൻ എത്തിയ നമ്പി നാരായണന്‍റെ പ്രതികരണം ഇപ്രകാരമായിരുന്നു.   
കേരളത്തിലെ ആദ്യ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി ഇ.എം.എസ്സിന്‍റെ ജീവിതം പ്രമേയമാക്കിയ  ‘പോർട്രയിറ്റ് ഓഫ് എ ലോംഗ് മാർച്ച്’ കേരള രാഷ്ട്രീയ ചരിത്രത്തിന്‍റെ  ആഖ്യാനം കൂടിയായിരുന്നു. ഏലംകുളം മനയും, കോൺഗ്രസ്സ് പ്രസ്ഥാനവും,ഗാന്ധിജിയെ കണ്ടതും, സമുദായ ഭ്രഷ്ടും, വിമോചന സമരവുമടക്കം ഇ.എം.എസ്സിനെ രൂപപ്പെടുത്തിയ ഘടകങ്ങളെല്ലാം ഡോക്യുമെന്‍ററിയിൽ ഉൾപ്പെടുന്നു.    49 മിനിറ്റ് ദൈർഘ്യമുള്ള ഡോക്യുമെന്‍ററി ഒരുക്കിയത് ബി.ജയചന്ദ്രനാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News