വ്യവസായ മേഖല ലാഭത്തിന്റെ കണക്കെഴുതുകയാണ്; ഇച്ഛാശക്തിയുള്ള ഇടതുപക്ഷ ഭരണത്തിനു കീഴില്‍

വാഗ്ദാനങ്ങളല്ല ചെയ്തികളാണ് ഈ സര്‍ക്കാറിനെ മുന്നോട്ട് നയിച്ചത്.

മാറ്റങ്ങളുണ്ടാക്കുക എന്നതിനൊപ്പം അവയൊക്കെയും സാധാരണക്കാര്‍ക്ക് അനുഭവഭേദ്യമാക്കുകയെന്നത് ശ്രമകരമാണ്.

രാഷ്ട്രീയ എതിര്‍പ്പുകള്‍ കൊണ്ട് വിമര്‍ശിക്കുമ്പോഴും ഇടതുപക്ഷം ഈ നാടിന് കാട്ടിക്കൊടുത്ത പുതിയൊരു രാഷ്ട്രീയ സംസ്‌കാരത്തെ തള്ളിപ്പറയാന്‍ അക്കൂട്ടര്‍ക്ക് പോലും കഴിഞ്ഞിട്ടില്ലെന്നത് ശ്രദ്ധേയമാണ്.

 

തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ കേവല വാഗ്ദാനങ്ങളല്ലെന്നും സാധാരണ ജനങ്ങളാല്‍ ഏത് സംയത്തും ഓഡിറ്റ് ചെയ്യപ്പെടാവുന്ന ഒന്നാണെന്നും സാധാരണക്കാര്‍ക്ക് ബോധ്യപ്പെടുത്തിക്കൊടുക്കുകയാണ് ഇടതുപക്ഷം.

തെരഞ്ഞുപിടിച്ചുള്ള വേട്ടയാടലുകള്‍ക്കിടയിലും അഭിമാനകരമായ ഒരുപാട് മാതൃകകള്‍ വരച്ചിട്ടുകൊണ്ട് കേരളത്തിന്റെ ഇടതുപക്ഷ സര്‍ക്കാര്‍ നാലാം വര്‍ഷത്തിലേക്ക് കടക്കുകയാണ്.

ഒന്നും മാറിയിട്ടില്ലെന്ന ഒച്ചപ്പാടുകള്‍ക്കിടയില്‍ മാറ്റമടയാളപ്പെടുത്തുന്ന ശബ്ദങ്ങള്‍ മറഞ്ഞുപോവാന്‍ പാടില്ല.

എങ്ങനെ മാറിയെന്ന ചോദ്യത്തിന് ഒറ്റവാക്കിലുത്തരം പറയാനൊക്കില്ല കാരണം നാനാ മേഖലയിലുമുണ്ട് ആ മാറ്റങ്ങള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here