മസ്​തിഷ്​ക ജ്വരം ബാധിച്ച്​ കുട്ടികൾ മരിച്ച സംഭവം; മെഡിക്കൽ കോളജിലെ സീനിയർ ഡോക്​ടറെ സസ്​പെൻഡ്​ ചെയ്​തു

ബിഹാറിലെ മുസാഫർപുരിൽ  മസ്​തിഷ്​ക ജ്വരം ബാധിച്ച്​ കുട്ടികൾ മരിച്ച സംഭവത്തിൽ ശ്രീകൃഷ്​ണ മെഡിക്കൽ കോളജിലെ സീനിയർ ഡോക്​ടറെ സസ്​പെൻഡ്​ ചെയ്​തു​. ചികിൽസാ പിഴവ്​ ആരോപിച്ചാണ്​ സീനിയർ ഡോക്​ടറായ ഭീംസെൻ കുമാറിനെ സസ്​പെൻഡ്​ ചെയ്​തത്​. അതേസമയം, മസ്തിഷ്ക ജ്വരം ബാധിച്ചു മുസാഫർപൂരിൽ മരിച്ച കുട്ടികളുടെ എണ്ണം 130 ആയി. 

മസ്തിഷ്ക ജ്വരം ബാധിച്ചു കുട്ടികൾ മരിക്കുന്നതിൽ  നിതീഷ് കുമാർ  സർക്കാരിനെതിരെ പ്രതിഷേധങ്ങൾ ശക്തമായ സാഹചര്യത്തിലാണ് കർശന നടപടികളിലേക്ക് സർക്കാർ കടന്നത്. ശ്രീകൃഷ്ണ മെഡിക്കൽ കോളജിലെ സീനിയർ ഡോക്ടറായ ഭിംസെൻ കുമാറിനെ സസ്‌പെൻഡ് ചെയ്തു. ചികിത്സ പിഴവ് കണ്ടെത്തിയതിനെ തുടർന്നാണ്  നടപടി. 

അതിനിടയിൽ ശ്രീകൃഷ്ണ മെഡിക്കൽ കോളേജ്  പരിസരത്ത് അസ്ഥിക്കൂടങ്ങൾ കണ്ടെത്തിയ സംഭവത്തിൽ ആശുപത്രി അധികൃതർ ആരോഗ്യ മന്ത്രാലയത്തിന് റിപ്പോർട്ട് നൽകി.എന്നാൽ സംഭവത്തെ നിസാരവൽക്കരിച്ച് മന്ത്രി അശോക് ചൗധരി രംഗത്തെത്തി. 

മുസഫർപ്പൂരിൽ ഇതുവരെ 130 കുട്ടികളാണ് മസ്തിഷ്‌കജ്വരത്തെ തുടർന്ന് മരിച്ചത്.ഔദ്യോഗിക  കണക്കുകൾ പ്രകാരം ശ്രീകൃഷ്ണ മെഡിക്കൽ കോളജിൽ 110 കുട്ടികളും കെജ്‌രിവാൾ ആശുപത്രിയിൽ 20 കുട്ടികളും മരണപ്പെട്ടു.

225 കുട്ടികളെ ഇതുവരെ ഡിസ്ചാർജ് ചെയ്‌തെന്ന് ശ്രീകൃഷ്ണ മെഡിക്കൽ കോളജ് സൂപ്രണ്ട് സുനിൽകുമാർ സഹി അറിയിച്ചു. അതിനിടെ മെഡിക്കൽ കോളേജിലെ ഐ.സി.യു കെട്ടിടത്തിലെ മേൽക്കൂരയുടെ ഒരു ഭാഗം അടർന്നു വീണു. ആർക്കും പരിക്ക് പട്ടിയിട്ടില്ലെങ്കിലും ആശുപത്രിയുടെ വീഴ്ചക്ക് കൂടുതൽ തെളിവായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News