കോട്ടൂരിലെ ആന പുനരധിവാസ കേന്ദ്രത്തിന് ഇനി പുതിയ മുഖം; പദ്ധതിയുടെ നിര്‍മ്മാണോദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു

തിരുവനന്തപുരം കോട്ടൂരിലെ ആന പുനരധിവാസ കേന്ദ്രത്തിന് ഇനി പുതിയ മുഖം. പദ്ധതിയുടെ ഒന്നാംഘട്ട നിര്‍മ്മാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. 105 കോടി രൂപ ചിലവഴിച്ച് രണ്ട് ഘട്ടങ്ങളിലായാണ് കാപ്പുകാട് ആന പുനരധിവാസ കേന്ദ്രം യാഥാര്‍ത്ഥ്യമാവുന്നത്.

2017-18 സാമ്പത്തിക വര്‍ഷത്തിലെ ബജറ്റില്‍ സംസ്ഥാന സര്‍ക്കാര്‍ കിഫ്ബിയില്‍ നിന്നും അനുവദിച്ച 105കോടി രൂപ ചിലവഴിച്ചാണ് കോട്ടൂര്‍ ആനപരിപാലന കേന്ദ്രത്തിനെ അന്തര്‍ദേശീയ നിലവാരത്തിലേക്കുയര്‍ത്തുന്നത്.

കോട്ടൂര്‍ വനമേഖലയിലെ 176 ഹെക്ടര്‍ വനഭൂമിയിലാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍. നാട്ടാനകളുടെ ക്ഷേമം ഉറപ്പു വരുത്തുക ആനകളെ അവയുടെ സ്വാഭാവിക അവാസവ്യവസ്ഥയിലെന്ന പോലെ പാര്‍പ്പിക്കുക എന്നതാണ് പദ്ദതിയുടെ ലക്ഷ്യം.നിര്‍മ്മാണോദ്ഘാടനങ്ങളുടെ ആദ്യഘട്ടം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു.

ആദ്യഘട്ടത്തില്‍ 71.9 കോടിയുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങളാണ് നടക്കുക. ആന മ്യൂസിയം, സൂപ്പര്‍ സ്പെഷ്യാലിറ്റി സൗകര്യങ്ങളോടുകൂടിയ വെറ്റിനറി ആശുപത്രി , പ്രകൃതി സ്നേഹികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമായി പഠന ഗവേഷണ കേന്ദ്രം, പാപ്പാന്‍മാര്‍ക്കുള്ള പരിശീലന കേന്ദ്രം എന്നിവ പദ്ധിയുടെ ഭാഗമാണ്.

കുട്ടിയാനകളുടെ പരിപാലനത്തിനായി പ്രത്യേക സങ്കേതങ്ങള്‍, ആനകള്‍ക്ക് ഭക്ഷണം പാകം ചെയ്യുന്നതിനുള്ള വലിയ അടുക്കള എന്നിവയും ഇവിടെ ഉണ്ടാവും, കൂടാതെ പൊതുജനങ്ങള്‍ക്ക് സുരക്ഷിതമായ അകലത്തില്‍ ആനകളെ വീക്ഷിക്കുന്നതിനുള്ള സൗകര്യവും ഒരുക്കും.

കോട്ടൂരിലെ ആന പരിപാലന കേന്ദ്രം അന്താരാഷ്ട്ര നിലവാരത്തിലേക്കുയരുന്നതോടെ
പൊന്‍മുടി,നെയ്യാര്‍ ഡാം,അഗസ്ത്യമല,പേപ്പാറ തുടങ്ങിയ മേഖലകളെ ഉള്‍പ്പെടുത്തി പ്രദേശത്തെ ഒരു ടൂറിസം സോണാക്കി മാറ്റാനും കഴിയും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here