അക്ഷരങ്ങളെ പ്രണയിക്കണം, വായന ജീവിതത്തിന്റെ  ഭാഗമാക്കണം: രാജു എബ്രഹാം എംഎല്‍എ

അക്ഷരങ്ങളെ പ്രണയിച്ച് വായന നിത്യ ജീവിതത്തിന്റെ ഭാഗമാക്കണമെന്ന് രാജു എബ്രഹാം എംഎല്‍എ പറഞ്ഞു. വായന പക്ഷാചരണത്തിന്റെ ഭാഗമായി സാക്ഷരതാ മിഷന്റെയും വിവര പൊതുജനസമ്പര്‍ക്ക വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ നടത്തിയ വായന കൂട്ടായ്മയുടെ ജില്ലാതല ഉദ്ഘാടനം റാന്നി എംഎസ്എച്ച്എസ്എസില്‍  നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
നവമാധ്യമങ്ങളുടെയും വീഡിയോ ഗെയിമുകളുടെയും കടന്നുകയറ്റത്താല്‍ വായന അന്യം നിന്നു വരുകയാണ്. ഒരു കൂട്ടം ആളുകളുടെ കൈകളില്‍ വായന ഇന്നും സുരക്ഷിതമാണ്. മതത്തിനും, ജാതിക്കുമപ്പുറം നല്ല മനുഷ്യനെ സൃഷ്ടിക്കാന്‍ വായനയിലൂടെ സാധിക്കും. പുതിയ തലമുറ വായനയോട് അടുത്തു നില്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. 
 
വായന കൂട്ടായ്മയുടെ ഭാഗമായി പഠിതാക്കള്‍ തങ്ങളുടെ വായനാ അനുഭവങ്ങളും നിരീക്ഷണങ്ങളും പങ്കുവയ്ക്കുകയും കവിതകള്‍ ആലപിക്കുകയും ചെയ്തു. ചടങ്ങില്‍ സാക്ഷരതാമിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഡോ.വി.വി മാത്യു, പി.സി ജോണ്‍, തുല്യത അധ്യാപിക ലീല ഗംഗാധരന്‍, ജില്ലാ കോഴ്‌സ് കണ്‍വീനര്‍ അഫ്സല്‍ ആനപ്പാറ, സെന്റര്‍ കോ-ഓര്‍ഡിനേറ്റര്‍ എസ് ബിന്ദു,  അമ്പിരാജ്, ലേഖ അനില്‍കുമാര്‍, അരുണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 
വായന പക്ഷാചരണത്തിന്റെ ഭാഗമായി സാക്ഷരതാ മിഷന്റെയും വിവര പൊതുജനസമ്പര്‍ക്ക വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ ജില്ലയിലെ എല്ലാ താലൂക്കുകളിലും വായന കൂട്ടായ്മകള്‍ സംഘടിപ്പിച്ചു. 
 
കോഴഞ്ചേരി സെന്റ് തോമസ് എച്ച്എസ്എസ്,  മല്ലപ്പള്ളി സിഎംഎസ് എച്ച്എസ്എസ്, കുറ്റൂര്‍ ജിഎച്ച്എസ്എസ്, അടൂര്‍ ഗവണ്‍മെന്റ് ബോയ്സ് എച്ച്എസ്എസ് എന്നിവിടങ്ങളില്‍ വായന കൂട്ടായ്മകള്‍ നടന്നു. സംസ്ഥാനത്തെ എല്ലാ തുല്യതാ പഠന കേന്ദ്രങ്ങളിലും വായനാ കൂട്ടായ്മകള്‍ അരങ്ങേറി
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News