രാജ്യത്തെ മികച്ച സർക്കാർ സർവകലാശാലകളിൽ എം ജി ആറാംസ്ഥാനത്ത്

കോട്ടയം: രാജ്യത്തെ മികച്ച സർക്കാർ സർവകലാശാലകളെ കണ്ടെത്താൻ  ഇന്ത്യടുഡേ-എം.ഡി.ആർ.എ. നടത്തിയ റാങ്കിങിൽ മഹാത്മാഗാന്ധി സർവലാശാല ആറാം സ്ഥാനത്തേക്ക് ഉയർന്നതായി വൈസ് ചാൻസലർ പ്രൊഫ. സാബു തോമസ് പറഞ്ഞു.

2018ൽ പതിനൊന്നാം സ്ഥാനത്തായിരുന്നു. കഴിഞ്ഞ മൂന്നുവർഷത്തിനുള്ളിൽ ഏറ്റവുമധികം പേറ്റന്റുകൾ ഫയൽ ചെയ്ത സർവകലാശാലകളുടെ പട്ടികയിൽ എം.ജി. അഞ്ചാംസ്ഥാനത്തെത്തി. അക്കാദമികഗവേഷണ മികവിന്റെ പോയിന്റ് നിലയിൽ രണ്ടാംസ്ഥാനത്താണ് എം.ജി.

ഡൽഹി ജവഹർലാൽ നെഹ്‌റു സർവകലാശാലയാണ് ഒന്നാംസ്ഥാനത്ത്. മികച്ച സർക്കാർ സർവകലാശാലകളിൽ ഡൽഹി ജവഹർലാൽ നെഹ്‌റു സർവകലാശാലയാണ് ഒന്നാംസ്ഥാനത്ത്. കുസാറ്റ് ഒമ്പതാംസ്ഥാനത്തെത്തി.

കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ നാഷണൽ ഇൻസ്റ്റിറ്റിയൂഷണൽ റാങ്കിംഗ് ഫ്രെയിം വർക്കിൽ 34ാം സ്ഥാനത്തുനിന്ന്‌\ ഈ വർഷം 30ാം സ്ഥാനത്തേക്ക് എം.ജി. ഉയർന്നിരുന്നു. സംസ്ഥാനത്തെ മികച്ച സർവകലാശാലയ്ക്ക് ഗവർണർ ഏർപ്പെടുത്തിയ ‘ചാൻസലേഴ്‌സ് അവാർഡ്’ 2015-16ലും 2017-18ലും എം.ജി. നേടിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News