എഴുപതാമത് ഒളിമ്പിക് ദിനാഘോഷങ്ങൾക്ക്  തീംസോങ് ഒരുക്കി കൊച്ചിൻ ഷീ മീഡിയാസ്

എഴുപതാമത് ഒളിമ്പിക് ദിനാഘോഷങ്ങൾക്ക്  തീംസോങ് ഒരുക്കി കൊച്ചിൻ ഷീ മീഡിയാസ്. കേരള ഒളിമ്പിക് അസോസിയേഷനുമായി സഹകരിച്ചാണ് പുതിയ ഗാനം ഒരുക്കിയിരിക്കുന്നത്. കായികരംഗത്തേക്ക് യുവതലമുറയെ ആകർഷിക്കാൻ മുൻപ് ഐപിഎല്ലിലും ഇഎച്ച്എല്ലിനും തീം സോങ് ഒരുക്കിയ ശരത് മോഹൻ തന്നെയാണ് ആണ് ഒളിമ്പിക് തീം സോങ്ങും നിർമ്മിച്ചിരിക്കുന്നത്.

കായികരംഗത്തേക്ക് പുതുതലമുറയെ കൂടുതൽ ആകർഷിക്കുവാനും അതുവഴി കരുത്തുറ്റ ഒരു യുവ തലമുറയെ വാർത്തെടുക്കാനും ആണോ കേരള ഒളിമ്പിക് അസോസിയേഷൻ ലക്ഷ്യം വയ്ക്കുന്നത്. കായിക പ്രേമികളായ യുവത്വത്തെ ആവേശം കൊള്ളിക്കുന്ന ഗാനം കേരള ഒളിമ്പിക് അസോസിയേഷന് വേണ്ടി കൊച്ചിൻ ഷീ മീഡിയാസ് ആണ് ഒരുക്കിയിരിക്കുന്നത്.

സായി ഇൻസ്റ്റിറ്റ്യൂട്ട് ചിത്രീകരണം പൂർത്തിയാക്കിയ ഗാനത്തിൽ ഇതിൽ പൂർണമായും കായികതാരങ്ങളാണ് ഉൾക്കൊള്ളിച്ചിട്ടുള്ളതെന്ന് ഗാനത്തിന് സംഗീതവും സംവിധാനവും നിർവഹിച്ച ശരത് മോഹൻ പറഞ്ഞു.

ഇന്ത്യൻ പ്രീമിയർ ലീഗിനും ഈ എച്ച് എല്ലിനും തീം സോങ്ങ് നിർമ്മിച്ച് ശ്രദ്ധേയനായ വ്യക്തിയാണ് ശരത് മോഹൻ. മനോജ് കുമാർ കാക്കൂർ ആണ് ഗാനത്തിൻ്റെ വരികൾ രചിച്ചിരിക്കുന്നത്. കേരള ഒളിമ്പിക് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് വി സുനിൽകുമാർ ആണ് ഗാനത്തിന് പ്രകാശനം നിർവഹിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News