സെക്യൂരിറ്റി മേഖലകളില്‍ നിയമം പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടികളുമായി തൊഴില്‍വകുപ്പ്

സെക്യൂരിറ്റി മേഖലകളില്‍ തൊഴില്‍വകുപ്പ് നടത്തിയ സംസ്ഥാനതല പരിശോധനയില്‍ നിയമം പാലിക്കാത്തവര്‍ക്കെതിരെ കര്‍ശനനടപടികള്‍ ആരംഭിച്ചു. കേരളത്തില്‍ സെക്യൂരറ്റി മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് നിയമപ്രകാരമുള്ള സൗകര്യങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ടെന്ന് ഉറപ്പു വരുത്തുന്നതിനായി തൊഴില്‍ വകുപ്പ് സംസ്ഥാനവ്യാപകമായി മിന്നല്‍ പരിശോധന നടത്തി. ആകെ 214 സ്ഥാപനങ്ങളില്‍ പരിശോധന നടത്തിയതില്‍ നിയമലംഘനങ്ങള്‍ കണ്ടെത്തിയ സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി.

കേരള ഷോപ്സ് & എസ്റ്റാബ്ലിഷ്മെന്റ് ആക്ട്, മിനിമം വേതന നിയമം, നാഷണല്‍ & ഫേസ്റ്റിവല്‍ ഹോളിഡേ എന്നീ ആക്ടുകള്‍ പ്രകാരം തൊഴിലിടങ്ങളില്‍ തൊഴിലാളികള്‍ക്ക് നിര്‍ദേശിക്കപ്പെട്ട സൗകര്യങ്ങള്‍ ഉറപ്പാക്കിയിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്ന് തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്‍ നല്‍കിയ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന വ്യാപകമായി പരിശോധന നടത്താന്‍ ലേബര്‍കമ്മീഷണര്‍ സി.വി.സജന്‍ മിന്നല്‍ പരിശോധനയ്ക്കുള്ള ഉത്തരവ് നല്‍കിയത്.

റീജിയണല്‍ ജോയിന്റ് ലേബര്‍ കമ്മീഷണര്‍മാരുടെ മേല്‍നോട്ടത്തില്‍ ജില്ലാതലങ്ങളില്‍ ജില്ലാ ലേബര്‍ ഓഫീസര്‍മാരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. കൊല്ലം റീജിയണലില്‍ 73 ഇടങ്ങളിലും എറണാകുളം റീജിയണലില്‍ 97 സ്ഥാപനങ്ങളിലും കോഴിക്കോട് റീജിയണലില്‍ 44 ഇടങ്ങളിലും നടത്തിയ പരിശോധനയില്‍ നിയമലംഘനം കണ്ടെത്തിയ സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. പരിശോധനയില്‍ നിയമലംഘനം കണ്ടെത്തിയ എല്ലാ സ്ഥാപനങ്ങള്‍ക്കും മേല്‍ നിയമ നടപടികള്‍ ആരംഭിച്ചു.

വരും ദിവസങ്ങളിലും കര്‍ശന പരിശോധന തുടരുമെന്ന് ലേബര്‍ കമ്മീഷണര്‍ വ്യക്തമാക്കി.മീഡിയാ സെക്ടര്‍, മാര്‍ബിള്‍ ആന്റ് ഇന്‍ഡസ്ട്രി മേഖല: മീനിമം വേതനം തെളിവെടുപ്പ് – ജൂലൈ 6 ന്. സംസ്ഥാനത്തെ മീഡിയാ സെക്ടര്‍, മാര്‍ബിള്‍ ആന്റ് ഇന്‍ഡസ്ട്രി എന്നീ മേഖലയിലെ തൊഴിലാളികളുടെ മിനിമം വേതനം നിശ്ചയിക്കുന്നതിനും പുതുക്കുന്നതിനുമുള്ള തെളിവെടുപ്പ് യോഗം ജൂലൈ 7-ന് യഥാക്രമം രാവിലെ 10.30-നും 11.30-നും കൊല്ലം ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസിലെ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ നിന്നുള്ള ഈ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന തൊഴിലാളി, തൊഴിലുടമ പ്രതിനിധികള്‍ക്ക് പങ്കെടുക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News