ദക്ഷിണാഫ്രിക്കയില്‍ അംബേദ്കര്‍ ഇന്‍സ്റ്റലേഷന്‍ ഒരുക്കി മലയാളി കലാകാരന്‍ റിയാസ് കോമു

ആഫ്രിക്കയിലെ നിറോക്‌സ് സ്‌കള്‍പ്ചര്‍ പാര്‍ക്കില്‍ ഇന്ത്യന്‍ ഭരണഘടനാ ശില്‍പ്പി അംബേദ്കറിന് ഇന്‍സ്റ്റലേഷന്‍ ഒരുക്കി മലയാളി കലാകാരന്‍ റിയാസ് കോമു. ഫോര്‍ത്ത് വേള്‍ഡ് എന്ന പേരിലാണ് തൃശൂര്‍ സ്വദേശി റിയാസ് കോമുവിന്റെ സൃഷ്ടി പാര്‍ക്കില്‍ ഒരുക്കിയിരിക്കുന്നത്. ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബര്‍ഗിലുള്ള മനുഷ്യരാശിയുടെ കളിത്തൊട്ടില്‍ എന്നറിയപ്പെടുന്ന ഇടത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.

ആഫ്രിക്കന്‍ വന്‍കരയില്‍ ഇതാദ്യമായാണ് അംബേദ്കറിന് ഇന്‍സ്റ്റലേഷന്‍ നിര്‍മ്മിച്ചിരിക്കുന്നത്. കൊച്ചി മുസിരിസ് ബിനാലെയുടെ സഹ സ്ഥാപകന്‍ കൂടിയാണ്് തൃശൂര്‍ സ്വദേശിയായ റിയാസ് കോമു. നാല് ദിക്കുകളിലായി ക്രമീകരിച്ചിരിക്കുന്ന ഈ പ്ലാറ്റ്‌ഫോമില്‍ രണ്ടെണ്ണത്തില്‍ അംബേദ്കര്‍ പ്രതിമകളാണ്. എതിര്‍വശങ്ങളിലേക്ക് തിരിഞ്ഞു നില്‍ക്കുന്ന നിലയില്‍ ഇവയെ കാണാം. രണ്ട് തിട്ടകള്‍ ഒഴിച്ചിട്ടിരിക്കുന്നു.

പല വലിപ്പത്തിലുള്ള കോണ്‍ക്രീറ്റ് തിട്ടകളാണ് ഈ ഇന്‍സ്റ്റലേഷന്റെ പ്ലാറ്റ്‌ഫോം. കിഴക്കിനും പടിഞ്ഞാറിനും അഭിമുഖമായി നില്‍ക്കുന്ന രണ്ട് തറകളില്‍ അംബ്ദേകറിന്റെ ഈ പ്രതിമകള്‍കള്‍ ആര്‍ക്കുനേരെയും വിരല്‍ ചൂണ്ടുന്നില്ല. ഇന്ത്യയില്‍ ഭരണഘടന കയ്യിലേന്തി നില്‍ക്കുന്ന അംബേദ്കര്‍ പ്രതിമകളെയാണ്് കാണാന്‍ കഴിയുന്നതെങ്കില്‍ ഇവിടെ സ്യൂട്ടും ടൈയുമണിഞ്ഞ് വലതുകൈ ഉയര്‍ത്തി നില്‍ക്കുന്ന അംബേദ്കറിന്റെ പ്രതിമയുടെ കയ്യില്‍ ഭരണഘടന ഇല്ല എന്നതും പ്രത്യേകതയാണ് .

കേള്‍വിക്കാരോട് സംസാരിക്കുന്ന രീതിയിലാണ് പ്രതിമയുടെ ഭാവം. പ്രതിമയുടെ ഉയര്‍ത്തിപ്പിടിച്ച കൈ ഇതാണ് വ്യക്തമാക്കുന്നത്. ഭരണഘടന ശില്‍പ്പിയെന്ന രീതിയില്‍ മാത്രം അവതരിപ്പിക്കാതെ തുല്ല്യതക്ക് വേണ്ടി പോരാടിയ അംബ്ദേകറിന് മറ്റൊരു തലം കൂടി നല്‍കികൊണ്ടാണ് റിയാസ് കോമു ഇന്‍സ്റ്റലേഷന്‍് നിര്‍മ്മിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News