ആന്തൂര്‍ സംഭവത്തില്‍ ആര് തെറ്റ് ചെയ്താലും കര്‍ശന നടപടി; മുഖ്യമന്ത്രി പിണറായി

ആന്തൂര്‍ സംഭവത്തില്‍ ആര് തെറ്റ് ചെയ്താലും കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍ നിയമസഭയുടെ പരിരക്ഷ ഉപയോഗിച്ച് മാന്യമായി ജീവിക്കുന്ന രാഷ്ട്രീയ നേതാക്കളെ അപമാനിക്കുന്ന രീതി ശരിയല്ലെന്നും മുഖ്യമന്ത്രി പ്രതിപക്ഷത്തോട് പറഞ്ഞു. ആന്തൂര്‍ നഗരസഭാ അധ്യക്ഷയ്‌ക്കെതിരെ ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.

പ്രതിപക്ഷ പ്രതിഷേധത്തില്‍ നിയമസഭ ഇന്നത്തേയ്ക്ക് പിരിഞ്ഞു. ആന്തൂരിലെ സാജന്റെ മരണത്തില്‍ ശരിയായ അന്വേഷണം നടത്തി സത്യാവസ്ഥ പുറത്ത് കൊണ്ടുവരാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. നിക്ഷ്പക്ഷവും സുതാര്യവുമായ അന്വേഷണം ഉറപ്പാക്കും. ആര് തെറ്റ് ചെയ്താലും കര്‍ശന നടപടിയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അടിയന്തരപ്രമേയ നോട്ടീസിനുള്ള മറുപടിയില്‍ വ്യക്തമാക്കി.

അതില്‍ സിപിഎം ആണോ അല്ലയോ എന്ന് നോക്കില്ല. എന്നാല്‍ സിപിഎം വിരോധത്തിന്റെ പേരില്‍ എന്ത് അധോമാര്‍ഗവും സ്വീകരിക്കരുതെന്നും പ്രതിപക്ഷത്തോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ആന്തൂര്‍ നഗരസഭാ അധ്യക്ഷ പി.കെ ശ്യാമളയ്‌ക്കെതിരെ ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുക്കണം എന്നതായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. ചെയര്‍പേഴ്‌സണെ സര്‍ക്കാര്‍ സംരക്ഷിക്കുന്നുവെന്നാരോപിച്ച് പ്രതിപക്ഷം പ്രതിഷേധവുമായി സഭയുടെ നടുത്തളത്തിലിറങ്ങി.

സ്പീക്കറുടെ ഡയസിന് മുന്നില്‍ പ്രതിഷേധം തുടര്‍ന്ന സാഹചര്യത്തില്‍ സഭ താല്‍കാലികമായി നിര്‍ത്തിവച്ചു. സഭ പുന:രാരംഭിച്ചപ്പോഴും പ്രതിപക്ഷ പ്രതിഷേധം ആവര്‍ത്തിച്ചു. ഈ സാഹചര്യത്തില്‍ സഭാ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി ഇന്നത്തേയ്ക്ക് പിരിഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News