ആന്തൂരില്‍ ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജന്റെ കുറിപ്പ് കണ്ടെത്തി

പ്രത്യേക അന്വേഷണ സംഘം സാജന്റെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് കുറിപ്പ് കണ്ടെത്തിയത്. ചില വികസന വിരുദ്ധരുടെ നിലപാട് കാരണം സ്വപ്ന പദ്ധതി നടപ്പാക്കാനാകുന്നില്ല എന്നാണ് കുറിപ്പില്‍ പറയുന്നത്.പദ്ധതിക്ക് തടസ്സം നിന്ന ആരുടേയും പേര് കുറിപ്പില്‍ പരാമര്‍ശിക്കുന്നില്ല.അതേ സമയം പി ജയരാജന്‍,ജെയിംസ് മാത്യു തുടങ്ങിയ നേതാക്കള്‍ നേതാക്കള്‍ കാര്യമായ സഹായം ചെയ്തുവെന്നും സാജന്‍ കുറിപ്പില്‍ പറയുന്നുണ്ട്.

സാജന്‍ നോട്ട് ബുക്കില്‍ എഴുതിയ കുറിപ്പാണ് അന്വേഷണ സംഘം കണ്ടെത്തിയത്.സ്വപ്ന പദ്ധതിയായ കണ്‍വെന്‍ഷന്‍ സെന്റര്‍ യാദാര്‍ഥ്യമാക്കുന്നതിന് ചില വികസ വിരോധികള്‍ തടസ്സം നിന്നു എന്നാണ് സാജന്‍ കുറിപ്പില്‍ പറയുന്നത്.എന്നാല്‍ ഇത് ആരൊക്കെയാണ് എന്ന കാര്യം വ്യക്തമാക്കിയിട്ടില്ല.

അതേ സമയം പി ജയരാജന്‍,ജെയിംസ് മാത്യു തുടങ്ങിയ നേതാക്കള്‍ കാര്യമായ സഹായങ്ങള്‍ ചെയ്തു എന്ന് കുറിപ്പില്‍ പറയുന്നുണ്ട്.ഡി വൈ എസ് പി വി എ കൃഷ്ണദാസ്, സി. ഐ എം കൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സാജന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ കുറിപ്പ് കണ്ടെത്തിയത്.

ഉദ്യോഗസ്ഥരുടെ അനാസ്ഥയിലേക്കാണ് കുറിപ്പ് വിരല്‍ ചൂണ്ടുന്നത്.മരിക്കുന്നതിന് മുന്‍പ് സാജന്‍ നല്‍കിയ ഒരു അഭിമുഖത്തിലും ഈ കാര്യം എടുത്ത് പറഞ്ഞിരുന്നു.സാജന്റെ വീട്ടില്‍ എത്തിയ അന്വേഷണ ഉദ്യോഗസ്ഥര്‍ കുടുംബാംഗങ്ങളില്‍ നിന്നും മൊഴി രേഖപ്പെടുത്തി.നഗര സഭ ഓഫീസില്‍ എത്തി സാജന്റെ കണ്‍വെന്‍ഷന്‍ സെന്ററുമായി ബന്ധപ്പെട്ട ഫയലുകളും പരിശോധിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here