പ്രളയത്തില്‍ തകര്‍ന്ന 2995 വീടുകള്‍ സര്‍ക്കാര്‍ പുനര്‍നിര്‍മിച്ചു നല്‍കിയെന്ന് മന്ത്രി ചന്ദ്രശേഖരന്‍; 9737 വീടുകള്‍ക്ക് ധനസഹായത്തിന്റെ ആദ്യഗഡു നല്‍കി

തിരുവനന്തപുരം: പ്രളയത്തില്‍ തകര്‍ന്ന 2995 വീടുകള്‍ സര്‍ക്കാര്‍ പുനര്‍നിര്‍മിച്ചു നല്‍കിയെന്ന് റവന്യുമന്ത്രി ഇ ചന്ദ്രശേഖരന്‍ നിയമസഭയില്‍ പറഞ്ഞു.

പ്രളയത്തില്‍ പൂര്‍ണമായും തകര്‍ന്നത് 15,394 വീടുകളാണെന്നും മന്ത്രി അറിയിച്ചു. 1990 വീടുകള്‍ സഹകരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നിര്‍മ്മിച്ചു നല്‍കിയിട്ടുണ്ട്. 9934 വീടുകള്‍ സ്വയം നിര്‍മ്മിച്ചു കൊള്ളാം എന്ന് ഉടമസ്ഥര്‍ അറിയിച്ചു.

9737 വീടുകള്‍ക്ക് പുനര്‍നിര്‍മ്മാണത്തിനുള്ള സര്‍ക്കാര്‍ ധനസഹായത്തിന്റെ ആദ്യഗഡു നല്‍കിയിട്ടുണ്ട്. 2757 വീടുകള്‍ക്ക് രണ്ടാം ഗഡുവും 4544 വീടുകള്‍ക്ക് മൂന്നാം ഗഡുവും നല്‍കിയതായും മന്ത്രി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News