സര്‍ക്കാര്‍ ഒപ്പമുണ്ട്; സോന മോളെ നെഞ്ചോട് ചേര്‍ത്ത് ശൈലജ ടീച്ചര്‍

തിരുവനന്തപുരം: ടോക്‌സിക്ക് എപ്പിഡമോ നെക്രോലൈസിസ് എന്ന രോഗം ബാധിച്ച സോനമോളുടെ ചികിത്സ പൂര്‍ത്തിയായെന്നും കാഴ്ച പൂര്‍ണ്ണമായും തിരിച്ചുകിട്ടിയെന്നും അറിയിച്ച് മന്ത്രി ശൈലജ ടീച്ചര്‍.

ടീച്ചറുടെ വാക്കുകള്‍:

ടോക്‌സിക്ക് എപ്പിഡമോ നെക്രോലൈസിസ് എന്ന രോഗാവസ്ഥയെത്തുടര്‍ന്ന് കാഴ്ച നഷ്ടപ്പെട്ട സോനമോളുടെ വാര്‍ത്ത നാം ഏവരും സോഷ്യല്‍ മീഡിയ വഴി അറിഞ്ഞതാണ്.

രോഗത്തിന്റെ ഭീകരത വെളിവാക്കുന്ന സോനമോളുടെ ചിത്രവും ഏറെ സങ്കടത്തോടെ കൂടിയാണ് നാം കണ്ടത്. വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട ഉടനെ സര്‍ക്കാരിന്റെ വി കെയര്‍ പദ്ധതിയിലൂടെ സോനമോളുടെ ചികിത്സ ഏറ്റെടുത്തിരുന്നു. കഴിഞ്ഞ ദിവസത്തോടുകൂടി മോളുടെ ചികിത്സ പൂര്‍ത്തിയായി. കാഴ്ച പൂര്‍ണ്ണമായും തിരിച്ചുകിട്ടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News