.
ടോവിനോ തോമസ് നായകനാകുന്ന ‘ലൂക്ക’ ജൂണ്‍ 28ന് തിയറ്ററുകളിലെത്തും. ടൊവിനോയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് റിലീസിങ് പോസ്റ്റര്‍ പുറത്തുവിട്ടത്.
റൊമാന്റിക് ത്രില്ലര്‍ ഗണത്തില്‍ ഒരുങ്ങുന്ന ചിത്രം നവാഗതനായ അരുണ്‍ ബോസാണ് സംവിധാനം ചെയ്യുന്നത്. ലൂക്കയുടെ ട്രെയിലറും ഗാനങ്ങളും യൂട്യൂബില്‍ ട്രെന്‍ഡിങ് ആയിരുന്നു.
സ്റ്റോറീസ് ആന്‍ഡ് തോട്ട്സ് ബാനറില്‍ ലിന്റോ തോമസ്, പ്രിന്‍സ് ഹുസൈന് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ നായികയാകുന്നത് അഹാന കൃഷ്ണയാണ്.
മൃദുല്‍ ജോര്‍ജ്ജ് അരുണ്‍ ബോസിനൊപ്പം ചേര്‍ന്നു രചന നിര്‍വഹിച്ചിരിക്കുന്ന ലൂക്കയില്‍ നിതിന്‍ ജോര്‍ജ്, വിനീത കോശി, അന്‍വര്‍ ഷെരീഫ്, ഷാലു റഹീം, പൗളി വല്സന്, തലൈവാസല്‍ വിജയ്, ജാഫര്‍ ഇടുക്കി, ചെമ്പില്‍ അശോകന്, ശ്രീകാന്ത് മുരളി, രാഘവന്, നീന കുറുപ്പ്, ദേവി അജിത് എന്നിവരാണ് മറ്റു താരങ്ങള്‍. നവാഗതനായ നിമിഷ് രവി ക്യാമറ ചലിപ്പിക്കുന്ന ഈ ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നത് നിഖില്‍ വേണുവാണ്.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here