”വിവാദമുണ്ടാക്കുന്നവരുടെ ലക്ഷ്യം അഭിമന്യുവിന്റെ നീതിയല്ല, പ്രസ്ഥാനത്തിന്റെ നാശമാണ്; അഭിമന്യുവിനെ സ്‌നേഹിക്കുന്നവര്‍ അതിന് കൂട്ട് നില്‍ക്കരുത്”; വ്യാജവാര്‍ത്തകള്‍ക്കെതിരെ അഭിമന്യുവിന്റെ സഹോദരന്‍


തിരുവനന്തപുരം: അഭിമന്യുവിന്റെ മരണവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ നടക്കുന്ന വ്യാജപ്രചാരങ്ങള്‍ക്കെതിരെ അഭിമന്യുവിന്റെ സഹോദരന്‍ പരിജിത്ത് മനോഹരന്‍.

വിവാദം ഉണ്ടാക്കുന്നവരുടെ ലക്ഷ്യം അഭിമന്യുവിന്റെ നീതി അല്ല, അവന്റെ കുടുബത്തിന്റെ താങ്ങും തണലുമായ പ്രസ്ഥാനത്തിന്റെ നാശം ആണ്. പ്രസ്ഥാനത്തെ തകര്‍ത്തു നാട്ടില്‍ ബാക്കി ഉള്ള നന്മയെ ഇല്ലായ്മ ചെയ്യാന്‍ അഭിമന്യുവിനെ സ്‌നേഹിക്കുന്ന ആരും കൂട്ട് നില്‍ക്കരുതെന്ന് പരിജിത്ത് ഫേസ്ബുക്കില്‍ കുറിച്ചു.

പരിജിത്തിന്റെ വാക്കുകള്‍:

സഖാക്കളേ,
എന്റെ സഹോദരന്‍ അഭിമന്യുവിനെ വര്‍ഗീയ ശക്തികള്‍ ഇല്ലായ്മ ചെയ്തിട്ട് ഒരാണ്ട് തികയുന്നു .. അവനെ ഇല്ലാതാക്കിയ ശക്തികള്‍ക്ക് എതിരെ നമ്മുടെ പാര്‍ട്ടിയും സര്‍ക്കാരും നിയമനടപടികളുമായി മുന്നോട്ട് പോകുമ്പോള്‍ .. അവന്‍ ഏറ്റവും സ്‌നേഹിച്ച വിശ്വസിച്ച പ്രസ്ഥാനത്തെ ചിലര്‍ മനഃപൂര്‍വം താറടിച്ചുകാണിക്കാന്‍ ശ്രമിക്കുകയാണ് ..

പാര്‍ട്ടി എന്നും എപ്പോഴും ഞങ്ങളോടൊപ്പം ഉണ്ട് .. അവന് പകരമാവില്ല ഒന്നുമെങ്കിലും കയറി കിടക്കാന്‍ നല്ലൊരു വീടുണ്ട് ഞങ്ങള്‍ക്കിന്ന് .. അവന്റെ ആഗ്രഹം പോലെ വട്ടവടയില്‍ ഇന്ന് നല്ലൊരു ലൈബ്രറി ഉണ്ട് .. പാര്‍ട്ടി ആണ് അതൊക്കെ സാധിച്ചു തന്നത് .. ഒപ്പം അവന്റെ സ്വപ്നം ആയിരുന്ന ഞങ്ങളുടെ സഹോദരിയുടെ വിവാഹം പാര്‍ട്ടി ഗംഭീരമായി നടത്തി..

പ്രതികളെ ഭൂരിഭാഗം പേരെയും പിടിച്ചു ജാമ്യം ഇല്ലാത്ത വകുപ്പ് ചാര്‍ത്തി കോടതിയില്‍ ഹാജരാക്കി , കോടതി അവരുടെ ജാമ്യം നിഷേധിച്ചതും നമുക്കെല്ലാം അറിയാം .. പഴുതടച്ചാണ് അന്വേഷണം നടക്കുന്നത് .. ഇനിയും കിട്ടാനുള്ള പ്രതികളെ മനഃപൂര്‍വം
അന്വേഷസംഘം പിടിക്കാത്തത് എന്ന് ഞങ്ങള്‍ കരുതുന്നില്ല. അവരെയും ഉടനെ തന്നെ അറസ്റ്റ് ചെയ്യുമെന്ന് തന്നെയാണ് ഞങ്ങളുടെ
ഉത്തമ വിശ്വാസം.

ഇപ്പോള്‍ വിവാദം ഉണ്ടാക്കുന്നവരുടെ ലക്ഷ്യം അഭിമന്യുവിന്റെ നീതി അല്ല അവന്റെ കുടുബത്തിന്റെ താങ്ങും തണലുമായി പ്രസ്ഥാനത്തിന്റെ നാശം ആണ്.

പ്രസ്ഥാനത്തെ തകര്‍ത്തു നാട്ടില്‍ ബാക്കി ഉള്ള നന്മയെ ഇല്ലായ്മ ചെയ്യാന്‍ അഭിമന്യുവിനെ സ്‌നേഹിക്കുന്ന ആരും കൂട്ട് നില്‍ക്കരുത്.
ഞങ്ങളുടെ കുടുംബം എല്ലാക്കാലവും ഈ പ്രസ്ഥാനത്തില്‍ വിശ്വസിച്ചിട്ടുണ്ട്. ആ പ്രസ്ഥാനവും നേതാക്കളും ഞങ്ങളെ കൈവിടില്ല എന്ന ഉത്തമ ബോധ്യവും ഞങ്ങള്‍ക്കുണ്ട്. മറിച്ചുള്ള എല്ലാ അപവാദങ്ങളും ഞങ്ങള്‍ തള്ളികളയുന്നു.

എന്ന് അഭിമന്യുവിന്റെ സഹോദരന്‍
പരിജിത്ത് മനോഹരന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News