ജയിംസ് മാത്യു എംഎല്‍എയുടെ പരാതി; പികെ ഫിറോസിനെ വിളിച്ചു വരുത്തി മൊഴിയെടുത്തു

യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് തന്റെ കത്തില്‍ കൃത്രിമം കാട്ടിയെന്ന ജയിംസ് മാത്യു എംഎല്‍എയുടെ പരാതിയില്‍ കോഴിക്കോട് ഡി സി പി ഫിറോസിനെ വിളിച്ചു വരുത്തി മൊഴിയെടുത്തു.

ബന്ധുനിയമനത്തിനെതിരെ താന്‍ മന്ത്രിക്ക് എഴുതിയെന്ന പേരില്‍ പി കെ ഫിറോസ് വ്യാജകത്ത് പുറത്തു വിട്ടെന്നാണ് ആരോപണം.

സിപിഎം നേതാവ് കോലിയക്കോട് കൃഷ്ണന്‍ നായരുടെ സഹോദരപുത്രന്‍ ഡി എസ് നീലകണ്ഠന് ഇന്‍ഫര്‍മേഷന്‍ കേരള മിഷനില്‍ ഡെപ്യൂട്ടി ഡയറക്ടറായി നിയമനം നല്‍കിയതിനെതിരെ ജയിംസ് മാത്യു എഴുതിയതെന്ന പേരില്‍ ഒരു കത്ത് പി കെ ഫിറോസ് പുറത്തു വിട്ടിരുന്നു.

ഇക്കാര്യം ചൂണ്ടിക്കാട്ടി ജയിംസ് മാത്യു മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും പരാതി നല്‍കി. ഫിറോസിനെതിരെ മാനനഷ്ടത്തിന് കേസ് നല്‍കിയിരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News