കേരള പൊലീസുകാരുടെ ദുരിതകഥയായ മമ്മൂട്ടി ചിത്രം ‘ഉണ്ട’ കാണാന്‍ ഡിജിപിയെത്തി

കേരളാ പോലീസുകാരുടെ ദുരിതകഥ മുഖ്യ പ്രമേയമായ ഉണ്ട സിനിമകാണാന്‍ ഡിജിപി അടക്കമുളള പോലീസ് ഉദ്യോഗസ്ഥരെത്തി.കേരളാ പോലീസിലെ ഐപിഎസ് ഉദ്യോഗസ്ഥരടക്കമുളളവരാണ് അണിയറ പ്രവര്‍ത്തകര്‍ ഒരുക്കിയ ഷോ കാണാനെത്തിയത്. സിനിമ തനിക്ക് വളരെ ഇഷ്ടമായതായി ഡിജിപി ലോകനാഥ് ബെഹറ പറഞ്ഞു.

ജാര്‍ഖണ്ഡിലെ മാവോയിസ്റ്റ് ഏരിയയില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ കേരളാ പോലീസിലെ 10 അംഗ സംഘം നേരിടുന്ന വെല്ലുവിളികള്‍ കൗതുകത്തോടെ ആവിഷ്കരിച്ച ഉണ്ട എന്ന സിനിമകാണാനാണ് പോലീസ് തലപത്തെ ഉന്നതരെല്ലാം എത്തിയത് . 2014 ലെ ലോകസഭ തിരഞ്ഞെടുപ്പിനിടെ നടന്ന ഒരു സംഭവ കഥയായിരുന്നു സിനിക്ക് പ്രചോദനമായി മാറിയത്. സിനിമ കണ്ടിറങ്ങിയ ഡിജിപി അടക്കം ഏതാണ്ട് എല്ലാ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കും സിനിമയെ പറ്റി നല്ല അഭിപ്രായം ആയിരുന്നു

കേരളാ പോലീസിന് വേണ്ടിയാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ഉണ്ടയുടെ സ്പെഷ്യല്‍ ഷോ തിരുവനന്തപുരം ന്യൂ തീയേറ്ററില്‍ ഒരുക്കിയത്. ഡിജിപി ആര്‍ .ശ്രീലേഖ,  എഡിജിപിമാരായ ബി സന്ധ്യ, ടികെ വിനോദ് കുമാര്‍,  മനോജ് ഏബ്രഹാം, ഐജിമാരായ ആര്‍.ശ്രീജിത്ത്,പി വിജയന്‍, ദിനേന്ദ്ര കശ്യപ്,ഡിഐജി പി.പ്രകാശ് എന്നീവരും കുടുംബാഗംങ്ങളും  സിനിമ കാണാനെത്തി. 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel