പാലാരിവട്ടം മേല്‍പ്പാലം നിര്‍മാണത്തിലെ അഴിമതി; എല്‍ഡിഎഫ് സത്യഗ്രഹം ഇന്ന് മുതല്‍

കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം നിര്‍മാണത്തിലെ അഴിമതി ചൂണ്ടിക്കാട്ടി എല്‍ഡിഎഫ് നേതൃത്വത്തില്‍ ബുധനാഴ്ച മുതല്‍ ജൂലൈ 30 വരെ പാലാരിവട്ടത്ത് സത്യഗ്രഹം നടത്തും.

പാലാരിവട്ടം മേല്‍പ്പാലം നിര്‍മാണത്തിലെ അഴിമതിയില്‍ പങ്കുവഹിച്ച മുന്‍ പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് എംഎല്‍എക്കെതിരെ സമഗ്ര അന്വേഷണം നടത്തുക, പാലം പുനര്‍നിര്‍മാണത്തിന്റെ ചെലവ് ഇബ്രാഹിംകുഞ്ഞില്‍നിന്ന് ഈടാക്കുക, ഇബ്രാഹിംകുഞ്ഞ് എംഎല്‍എ സ്ഥാനം രാജിവയ്ക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് രാവിലെ പത്തുമുതല്‍ ഒന്നുവരെയാണ് സമരം.

ബുധനാഴ്ച രാവിലെ പത്തിന്, കലൂര്‍ സ്‌റ്റേഡിയത്തിനു മുന്നില്‍നിന്ന് ബഹുജന മാര്‍ച്ച് ആരംഭിക്കും. തുടര്‍ന്ന് പാലത്തില്‍ റീത്ത് സമര്‍പ്പിക്കും.

പാലാരിവട്ടം ജങ്ഷനില്‍ ചേരുന്ന അനിശ്ചിതകാല സമരത്തിന്റെ ഒന്നാംഘട്ടം എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ ഉദ്ഘാടനം ചെയ്യും.

ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ സംസ്ഥാന, ജില്ലാ നേതാക്കള്‍ പങ്കെടുക്കും. അനിശ്ചിതകാല സമരത്തിനിടയില്‍ കുന്നുകരയില്‍നിന്ന് പാലാരിവട്ടത്തേക്ക് ലോങ്മാര്‍ച്ച് നടത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News