അധ്യക്ഷസ്ഥാനം; നിലപാടിലുറച്ച് രാഹുല്‍ ഗാന്ധി

കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തു തുടരില്ലെന്ന നിലപാടില്‍ ഉറച്ച് രാഹുല്‍ ഗാന്ധി. ഇന്ന് ചേര്‍ന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് രാഹുല്‍ വീണ്ടും നിലപാട് വ്യക്തമാക്കിയത്.

സോണിയ ഗാന്ധിയുടെ ആദ്യക്ഷതയില്‍ ചേര്‍ന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് രാഹുല്‍ ഗാന്ധി അധ്യക്ഷ പദവിയിലേക്കില്ലെന്ന നിലപാട് വീണ്ടും ആവര്‍ത്തിച്ചത്. എംപിമാര്‍ രാഹുല്‍ തന്നെആദ്യക്ഷനായി തുടരണമെന്ന് ആവശ്യപ്പെട്ടെങ്കിലും നിലപാട് മാറ്റാന്‍ രാഹുല്‍ തയ്യാറായില്ല.

അതേസമയം, പുതിയ അധ്യക്ഷനെ കണ്ടെത്താന്‍ രാഹുല്‍ ഗാന്ധി മുതിര്‍ന്ന നേതാക്കള്‍ക്ക് നല്‍കിയ സമയപരിധി ഇന്നലെ അവസാനിക്കുകയും ചെയ്തു. ഈ സാഹചര്യത്തില്‍ അധ്യക്ഷസ്ഥാനത്തേക്ക് പുതിയ ആളെ കണ്ടെത്താന്‍ കഴിയാതെ നേതൃത്വനിലയിലും പ്രതിസന്ധി രൂക്ഷമാണ്.

ഇതിനിടെ, രാഹുല്‍ രാജിവയ്ക്കരുതെന്ന അവശ്യമുന്നയിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രാഹുലിന്റെ വസതിക്ക് മുന്നില്‍ പ്രകടനം നടത്തി.

അതിനിടയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിലെ നേതാക്കളെ കൂടിക്കാഴ്ചക്കായി രാഹുല്‍ ദില്ലിയിലേക്ക് വിളിച്ചിട്ടുണ്ട്. വെള്ളിയാഴ്ച നടക്കുന്ന യോഗത്തില്‍ മഹാരാഷ്ട്ര, ഹരിയാന, ദില്ലി, ജമ്മു കശ്മീര്‍, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ നേതാക്കള്‍ രാഹുലുമായി കൂടിക്കാഴ്ച നടത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News