പാലാരിവട്ടം അഴിമതി: ഇബ്രാഹിം കുഞ്ഞിനെ ഒന്നാം പ്രതിയാക്കി നടപടികള്‍ സ്വീകരിക്കണമെന്ന് എ വിജയരാഘവന്‍; യുഡിഎഫ് ഭരണകാലത്തെ മുഴുവന്‍ പാലം നിര്‍മ്മാണവും പരിശോധിക്കണം

കൊച്ചി: പാലാരിവട്ടം മേല്‍പ്പാല നിര്‍മാണ അഴിമതിയില്‍ മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞിനെ ഒന്നാം പ്രതിയാക്കി നടപടികള്‍ സ്വീകരിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍.

പാലം നിര്‍മ്മാണത്തില്‍ അഴിമതി ആരോപണവിധേയനായ ഇബ്രാഹിം കുഞ്ഞിനെതിരെ സമഗ്രാന്വേഷണം ആവശ്യപ്പെട്ട് എല്‍ഡിഎഫ് സംഘടിപ്പിക്കുന്ന ബഹുജന പ്രക്ഷോഭത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു എ വിജയരാഘവന്‍. യുഡിഎഫ് ഭരണകാലത്തെ മുഴുവന്‍ പാലം നിര്‍മ്മാണവും പരിശോധിക്കപ്പെടണമെന്നും എ വിജയരാഘവന്‍ പറഞ്ഞു.

ഇബ്രാഹിം കുഞ്ഞിനെതിരെ സമഗ്രാന്വേഷണം നടത്തുക, പാലം പുനര്‍ നിര്‍മ്മാണത്തിനുള്ള ചെലവ് ഇബ്രാഹിം കുഞ്ഞില്‍ നിന്ന് ഈടാക്കുക, ഇബ്രാഹിം കുഞ്ഞ് എംഎല്‍എ സ്ഥാനം രാജിവെക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് എല്‍ഡിഎഫ് ബഹുജനപ്രക്ഷോഭ പരിപാടികള്‍ക്ക് തുടക്കമിട്ടിരിക്കുന്നത്.

ഇതിന്റെ ഭാഗമായി മേല്‍പ്പാലത്തിലേക്ക് റീത്തുമായി എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. കലൂര്‍ സ്റ്റേഡിയത്തില്‍ നിന്ന് ആയിരക്കണക്കിന് പ്രവര്‍ത്തകരുമായി ആരംഭിച്ച മാര്‍ച്ചിന് കണ്‍വീനര്‍ എ വിജയരാഘവന്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് നേതാക്കളും പ്രവര്‍ത്തകരും പാലത്തില്‍ റീത്തര്‍പ്പിച്ചു.

സിപിഐഎം, എല്‍ഡിഎഫ് നേതാക്കളായ പി രാജീവ്, സിഎന്‍ മോഹനന്‍, പി രാജു തുടങ്ങിയവരും പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News