ചെന്നൈയെ രക്ഷിക്കാന്‍ ഒറ്റ വഴി മാത്രം – ഡികാപ്രിയോ

മഴ ലഭിക്കാതെ വരള്‍ച്ച രൂക്ഷമായ ചെന്നൈ പട്ടണത്തിന്റെ ആശങ്കകള്‍ പങ്കുവച്ച് ഹോളിവുഡ് സൂപ്പര്‍ താരം ലിയനാര്‍ഡോ ഡികാപ്രിയോ. കുടിവെളളമെടുക്കുന്നതിനായി കിണറുകളെ ശരണംപ്രാപിച്ചിരിക്കുന്ന സ്ത്രീകളുടെ ചിത്രം പങ്കുവച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സ്വകാര്യ സ്‌കൂളുകളും ഹോട്ടലുകളും പലയിടത്തും പൂട്ടിതുടങ്ങി. പലയിടങ്ങളിലും ഒരുതുള്ളി വെള്ളം കിട്ടാനില്ലാത്ത അവസ്ഥയാണ്. മഴയ്ക്കു മാത്രമേ ചെന്നൈയെ ഈ അവസ്ഥയില്‍ നിന്നും രക്ഷിക്കാനാകൂ എന്ന് ഡികാപ്രിയോ പറയുന്നു.’കിണറുകളില്‍ വെള്ളമില്ല, പട്ടണങ്ങളിലും അങ്ങനെ തന്നെയാണ്. ഇന്ത്യയിലെ തെക്കേ അറ്റത്തെ പട്ടണമായ ചെന്നൈ വലിയ ബുദ്ധിമുട്ടിലാണ്. ഗവണ്‍മെന്റ് കൊണ്ടുവരുന്ന വെള്ളം ലഭിക്കുന്നതായി ആളുകള്‍ മണിക്കൂറുകളോളം കാത്തുനില്‍ക്കുകയാണ്. ഹോട്ടലുകളും മറ്റുസ്ഥാപനങ്ങളും അടച്ചുതുടങ്ങി. അധികാരികള്‍ മറ്റുമാര്‍ഗങ്ങള്‍ കണ്ടെത്തിക്കൊണ്ടിരിക്കുന്നു.’ഡികാപ്രിയോ കുറിച്ചു.

 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News