പ്രളയദുരിതാശ്വാസത്തുകയില്‍ റെഡ്‌ക്രോസ് അധികാരികളുടെ വെട്ടിപ്പ്;ക്രൈംബ്രാഞ്ച് അന്വേഷിക്കും

പ്രളയദുരിതാശ്വാസമായി വന്ന തുക റെഡ്‌ക്രോസ് അധികാരികള്‍ വെട്ടിച്ചത് ക്രൈംബ്രാഞ്ച് അന്വേഷിക്കും. പ്രളയ സഹായമായി ലഭിച്ച തുക ഉപയോഗിച്ച് ആഡംബര കാര്‍ വാങ്ങിയതും, ഭൂമി ഇടപാടുകള്‍ നടത്തിയതുള്‍പ്പെടെയുളള ക്രമക്കേടുകള്‍ ആണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുക.റെഡ്‌ക്രോസ് മാനേജിംഗ് കമ്മറ്റിയുടെ അഭ്യര്‍ത്ഥന പ്രകാരം സര്‍ക്കാര്‍ ജോയിന്റ് സെക്രട്ടറി റാങ്കിലുളള ഉദ്യോഗസ്ഥനെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായി നിയമിച്ചു.

സംസ്ഥാനത്ത് ഉണ്ടായ പ്രളയത്തെ തുടര്‍ന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഇന്ത്യന്‍ റെഡ്‌ക്രോസ് സൊസൈറ്റിയുടെ കേരള ഘടകത്തിന് ലഭിച്ച വന്‍ തുക ഉപയോഗിച്ച് ചെയര്‍മാനായ മുരളീധരന്‍ ആഡംബര കാര്‍ വാങ്ങിക്കുകയും, ഭൂമി വാങ്ങിച്ചതില്‍ ക്രമക്കേട് നടത്തുകയും ചെയ്ത സംഭവത്തിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം നടത്താന്‍ തീരുമാനിച്ചത്.റെഡ്‌ക്രോസ് സംരക്ഷണ സമിതി രക്ഷാധികാരി വി .ശിവന്‍കുട്ടിയും , സിപിഐഎം നേതാവ് എസ്പി ദീപക്കും നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി. ക്രൈംബ്രാഞ്ച് എസ് .

പി അബ്ദുള്‍ റഷീദിനാണ് അന്വേഷണ ചമുതല. ക്രമക്കേടുകളില്‍ എത്രയും വേഗം അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ക്രൈംബ്രാഞ്ച് മേധാവി നല്‍കിയ നിര്‍ദ്ദേശം. റെഡ്‌ക്രോസിന്റെ നിയമാവലിയും, ചട്ടങ്ങളും മറികടന്ന് മാനേജിംഗ് കമ്മറ്റി അറിയാതെ നിരവധി നിയമനങ്ങളും റെഡ്‌ക്രോസില്‍ ചെയര്‍മാന്‍ മുരളീധരന്‍ നടത്തിയിരുന്നു. ക്രമക്കേടുകളുകള്‍ നടന്നാതായി ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് മാനേജിംഗ് കമ്മറ്റി അംഗങ്ങള്‍ അഡ്മിനിസ്‌ട്രേറ്റിങ്ങ് ഓഫീസറെ നിയമിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് സര്‍ക്കാരിന് കത്ത് നല്‍കിയരുന്നു. ഈ കത്തിന്റെ അടിസ്ഥാനത്തില്‍ ഗവണ്‍മെന്റ് ജോയിന്റ് സെക്രട്ടറി റാങ്കിലുളള എം .മോഹന്‍രാജിനെയാണ് പുതിയ അഡ്മിനിസ്‌ട്രേറ്ററായി സര്‍ക്കാര്‍ നിയമിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here