സംസ്ഥാനത്തെ 13 ജില്ലകളിലെ 44 തദ്ദേശഭരണ വാര്‍ഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ്; പോളിങ് തുടരുന്നു

സംസ്ഥാനത്തെ 13 ജില്ലകളിലെ 44 തദ്ദേശഭരണ വാര്‍ഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് പോളിങ് തുടങ്ങി. കാസര്‍കോട് ഒഴികെയുള്ള ജില്ലകളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. എന്നാല്‍ ആറ് തദ്ദേശ സ്ഥാപനങ്ങളിലെ ഭരണത്തിന് നിര്‍ണായകമാവുന്നതാണ് ഇന്ന് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ്. എല്‍ഡിഎഫിനും യുഡിഎഫിനും തുല്യനിലയോ ഒരു വോട്ടിന്റെ മേല്‍ക്കൈയ്യോ ഉള്ള സ്ഥാപനങ്ങളാണിവ.

130 സ്ഥാനാര്‍ത്ഥികളാണ് മത്സരംഗത്തുള്ളത്. ഇന്ന് വോട്ടെടുപ്പ് നടക്കുന്ന 44 വാര്‍ഡുകളില്‍ 23 എണ്ണം എല്‍ഡിഎഫ് പ്രതിനിധികളുടേതായിരുന്നു. പതിനാലെണ്ണം യുഡിഎഫിന്റെയും നാലെണ്ണം ബിജെപിയുടെയും സിറ്റിംഗ് വാര്‍ഡുകളാണ്. മൂന്നിടത്ത് വിമതരും വിജയിച്ചിട്ടുണ്ട്.

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം നടക്കുന്ന തെരെഞ്ഞെടുപ്പ് എന്ന പ്രാധാന്യവും ഈ ഉപതെരെഞ്ഞെടുപ്പിനുണ്ട്. രാവിലെ ഏഴ് മുതല്‍ വൈകിട്ട് അഞ്ചുവരെയാണ് വോട്ടെടുപ്പ്. വെള്ളിയാഴ്ചയാണ് വോട്ടെണ്ണല്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here