പൊതുവിദ്യാലയങ്ങളിൽ ഭക്ഷണത്തിനൊപ്പം ഇനി പഴവർഗങ്ങളും നൽകും

പൊതുവിദ്യാലയങ്ങളിൽ ഭക്ഷണത്തിനൊപ്പം പഴവർഗങ്ങളും നൽകും.  ഇതിനുള്ള സമഗ്ര പദ്ധതി പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ‌്  സമർപ്പിച്ചു. സർക്കാർ  തീരുമാനം ഉടൻ ഉണ്ടാകും. ഉച്ചഭക്ഷണത്തിന‌് പുറമെ പാലും പഴവും മുട്ടയും കുട്ടികൾക്കു നൽകുന്ന ഏക സംസ്ഥാനമാകും കേരളം.

ഒന്നു മുതൽ എട്ടുവരെയുള്ള സർക്കാർ, എയ‌്ഡഡ‌് സ‌്കൂളുകളിലെ 28 ലക്ഷം വിദ്യാർഥികൾക്കായാണ്‌ പദ്ധതി. ഓരോ വിദ്യാർഥിക്കും ആഴ‌്ചയിൽ രണ്ട‌് ദിവസമായി 10 രൂപയുടെ പഴം നൽകും. വാഴപ്പഴം, മാങ്ങ, പേരയ‌്ക്ക, പപ്പായ, നെല്ലിക്ക തുടങ്ങിയവയാണ‌് നൽകുക.

വിഷരഹിത ഫലങ്ങൾ ഉറപ്പാക്കും. നിലവിൽ ചോറിനൊപ്പം പയർ വർഗങ്ങളും പച്ചക്കറിയും ഉൾപ്പെടുന്ന കറികൾ നൽകുന്നുണ്ട‌്. ആഴ‌്ചയിൽ രണ്ടു ദിവസം പാലും മുട്ടയുമുണ്ട്‌. നല്ല ആരോഗ്യശീലം വളർത്തിയെടുക്കാൻ പദ്ധതി സഹായിക്കുമെന്ന‌് പൊതുവിദ്യാഭ്യാസ സെക്രട്ടറി എ ഷാജഹാൻ പറഞ്ഞു.

 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News