ഓടുന്ന പൊലീസ് വാഹനത്തിന് മുകളില്‍ യുവാവിന്റെ പുഷ് അപ്പ്; ലക്ഷ്യം ടിക് ടോകില്‍ വൈറലാകാന്‍; വീഡിയോ

ടിക് ടോക്കില്‍ വൈറലാകാന്‍ ഓടിക്കൊണ്ടിരുന്ന പൊലീസ് വാഹനത്തിന് മുകളില്‍ പുഷ് അപ് ചെയ്ത് യുവാവിന്റെ സാഹസിക വീഡിയോ.

ദില്ലി സ്വദേശിയായ യുവാവാണ് വൈറല്‍ വീഡിയോയ്ക്കായി വേറിട്ട വഴി കണ്ടെത്തിയത്.

ആളൊഴിഞ്ഞ മൈതാനത്തിന് സമാനമായ പ്രദേശത്തായിരുന്നു സാഹസിക പ്രകടനം.

ദില്ലി പൊലീസ് എന്നെഴുതി ബീക്കണ്‍ ലൈറ്റ് ഘടിപ്പിച്ച വാഹനത്തിന് മുകളിലായിരുന്നു പുഷ് അപ്പ്.

സ്ലോ സ്പീഡില്‍ കാറോടിച്ചുവന്ന യുവാവ് ഡോര്‍ തുറന്ന് മുകളില്‍ കയറിയാണ് കസര്‍ത്ത് കാട്ടിയത്.

അല്‍പ്പസമയത്തിനകം കയറിയ അതേ വഴിയിലൂടെ തന്നെ
തിരിച്ചിറങ്ങി യുവാവ് വാഹനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്തു.

15 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് ഇയാള്‍ പിന്നീട് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്.

അതേസമയം, ഇത് ഔദ്യോഗിക വാഹനമല്ലെന്ന് ദില്ലി പൊലീസ് അധികൃതര്‍ പറയുന്നു.

ജെ പി ശര്‍മ എന്ന പേരില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന വാഹനം ഒരു സ്വകാര്യ കരാറുകാരന്റേതാണെന്നും അയാളില്‍ നിന്നും സുഹൃത്തായ യുവാവ് വാടകയ്ക്ക് എടുത്തതെന്നുമാണ് പൊലീസിന്റെ വിശദീകരണം.

സംഭവത്തെക്കുറിച്ച് ദില്ലി പൊലീസ് അന്വേഷണം ആരംഭിച്ചു. വാഹന കരാറുകാരനോടും വീഡിയോ ടിക് ടോകില്‍ പങ്കുവെച്ച യുവാവിനോടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here