വെള്ളം കുടി നിര്‍ത്തല്ലേ.. പലതുണ്ട് കാര്യം

വേനല്‍ക്കാലത്ത് രണ്ടും മൂന്നും കുപ്പി വെള്ളം കുടിക്കുന്നവരാണ് നമ്മളില്‍ പലരും എന്നാല്‍ മഴക്കാലത്ത് വെള്ളത്തോട് നോ പറയുകയാണ് നമ്മളില്‍ പലരുടെയും പതിവ്. വെള്ളം കുടിക്കുന്നതില്‍ മഴക്കാലത്തും ശ്രദ്ധ വേണം. മഴക്കാലത്ത് ദാഹം തോന്നാതതാണ് പലരും വെള്ളം കുടിക്കാത്തതിന് പ്രധാന കാരണം. പക്ഷെ ഇത് ഗുരുതര പ്രശ്‌നങ്ങളാണ് ഉണ്ടാക്കുക്കുക.

മറ്റു രോഗങ്ങളില്ലാത്തവര്‍ 68 ഗ്ലാസ് വെള്ളം ദിവസേന കുടിക്കണം. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക. അഞ്ചു മുതല്‍ എട്ടു മിനിറ്റോളം വെള്ളം വെട്ടിത്തിളയ്ക്കണം. തിളപ്പിക്കുന്ന അതേ പാത്രത്തില്‍ത്തന്നെ വെള്ളം സൂക്ഷിക്കുക. 70 ശതമാനം വെള്ളമായ മനുഷ്യന്റെ ശരീരത്തിന് വെള്ളം അത്യാവശ്യമാണ്. വെള്ളം വെറും വെള്ളമല്ലെന്നും മനസ്സിലാക്കണം.രാവിലെ എഴുന്നേറ്റയുടന്‍ വെള്ളം കുടിക്കുന്നതു ഏറെ നല്ലതാണ്. ആന്തരിക പ്രവര്‍ത്തനങ്ങളെ ഊര്‍ജിതമാക്കാന്‍ ഇത് സഹായിക്കും. വെറും വയറ്റില്‍ വെള്ളം കുടിക്കുന്നത് കുടലിന്റെ ചലനങ്ങള്‍ക്ക് ഗുണം ചെയ്യും. ഇത് ശരീരത്തെ വിഷാംശം ഇല്ലാതാക്കും.  മാലിന്യങ്ങളെ നീക്കം ചെയ്ത് ചര്‍മം സുന്ദരമാക്കും. വന്‍കുടലിലെ മാലിന്യങ്ങളും അഴുക്കും നീക്കം ചെയ്യാന്‍ വെറും വയറ്റില്‍ വെള്ളം കുടിക്കുന്നതുകൊണ്ട് കഴിയും. ഇതുവഴി പോഷകങ്ങളും മറ്റും പെട്ടെന്ന് ആഗിരണം ചെയ്യാന്‍ കഴിയും.

അതിരാവിലെയുള്ള വെള്ളം കുടി രക്തത്തിലെ ചുവന്ന രക്താണുക്കളുടെ ഉത്പാദനത്തെ ഉത്തേജിപ്പിക്കും. ഇത് കൂടുതല്‍ ഓക്‌സിജന്‍ ആഗിരണം ചെയ്യാന്‍ സഹായകരമാകും. ഇത് നിങ്ങളെ കൂടുതല്‍ ആക്ടീവാക്കും. പൂജ്യം കലോറിയാണ് വെള്ളത്തിലുള്ളത്. വെള്ളം കുടിക്കുമ്പോള്‍ ശരീരത്തിലെ ഉപാപചയ പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിക്കും. കലോറി എരിച്ചുകളയുകയും ചെയ്യും. അതായത് വര്‍ക്ക ഔട്ടുകള്‍ ചെയ്യുന്നവരും മെലിയാന്‍ ആഗ്രഹിക്കുന്നവരും വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. മാത്രമല്ല ഭക്ഷണത്തിന് അര മണിക്കൂര്‍ മുമ്പെങ്കിലും വെള്ളം കുടിക്കുന്നത് നിങ്ങള്‍ കഴിക്കുന്ന ഭക്ഷണത്തിന്റ കാലറി കുറക്കുകയും ചെയ്യും. അപ്പോള്‍ പിന്നെ പറയണ്ടല്ലോ.. വെള്ളം കുടിച്ചു തുടങ്ങിക്കോളൂ..

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News