റെഫ്രിജറേറ്റര്‍ പൊട്ടിത്തെറിച്ച് മാധ്യമപ്രവര്‍ത്തകനും ഭാര്യയും അമ്മയും മരിച്ചു

ചെന്നൈ: തംബാരമ സെലൈയൂരില്‍ റെഫ്രിജറേറ്റര്‍ പൊട്ടിത്തെറിച്ച് മാധ്യമപ്രവര്‍ത്തകനും ഭാര്യയും അമ്മയും മരിച്ചു.

ന്യൂസ് ജെ ചാനല്‍ റിപ്പോര്‍ട്ടര്‍ പ്രസന്ന(35), ഭാര്യ അര്‍ച്ചന(32), അമ്മ രേവതി(59) എന്നിവരാണ് മരിച്ചത്.

വ്യാഴാഴ്ച്ച വീട്ടില്‍ നിന്ന് ആരും പുറത്ത് വരാത്തതിനെത്തുടര്‍ന്ന് അയല്‍വാസി അന്വേഷിച്ചപ്പോഴാണ് മൂന്നുപേരും മരിച്ചുകിടക്കുന്നത് കണ്ടത്. റെഫ്രിജറേറ്ററില്‍നിന്ന് ഗ്യാസ് ലീക്കായതാണ് മരണകാരണമെന്നാണ് പൊലീസ് പറയുന്നത്.

മുറിയില്‍ സ്ഫോടനം നടന്നതിന്റെ ലക്ഷണങ്ങളും ഉണ്ട്. ശരീരഭാഗങ്ങള്‍ ചിതറിത്തെറിച്ച നിലയിലായിരുന്നെന്ന് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here