20 കോടിയുടെ ബോണ്ടുകള്‍ പ്രധാനമന്ത്രിയുടെ ഫണ്ടിലേക്കെത്തിയ വഴി

തെരഞ്ഞെടുപ്പ് ഫണ്ടിംങ് സുതാര്യമാക്കുന്നതിന് ഏര്‍പ്പെടുത്തിയ ഇലക്ടറല്‍ ബോണ്ട് സംവിധാനം പരാജയപ്പെടുന്നതായി സൂചന. കഴിഞ്ഞെ തെരഞ്ഞെടുപ്പ് കാലത്ത് 20 കോടിയിലധികം രൂപയുടെ ബോണ്ടുകള്‍ പണമാക്കി മാറ്റാതെ ലാപ്സായെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇതേതുടര്‍ന്ന് ഇത് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഉള്‍പ്പെടുത്തിയതായി ഹഫ് പോസ്റ്റ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. 5800 കോടി രൂപയുടെ ഇലക്ടറല്‍ ബോണ്ടുകളാണ് കഴിഞ്ഞ മെയ് മാസം വരെയുള്ള കാലയളവില്‍ വിറ്റഴിക്കപ്പെട്ടതെന്ന് വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നുണ്ട്. 20 കോടി രൂപയുടെ ബോണ്ടാണ് പണമാക്കി മാറ്റാതിരുന്നത്. തെരഞ്ഞെടുപ്പ് കാലമായിട്ടും ഇങ്ങനെ സംഭവിച്ചത് ഇല്ക്ടറല്‍ ബോണ്ടുകള്‍ക്കെതിരെ നേരത്തെ ഉന്നയിക്കപ്പെട്ട ആരോപണങ്ങള്‍ ശരിവെയ്ക്കുന്നതാണെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.എന്തുകൊണ്ടാണ് ബോണ്ടുകള്‍ കാലവാധി കഴിഞ്ഞ് ലാപ്സായി പോകുന്നതെന്നത് അത്ഭുതകരമാണെന്ന് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക്ക് റിഫോംസ് ഡയറക്ടര്‍ പ്രൊഫ. ജയദീപ് ചോക്കര്‍ ചോദിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News