ആന്തൂരിനെ കുറിച്ചാണ് നിങ്ങളറിയാത്ത നിങ്ങള്‍ പറയാത്ത ആന്തൂരിനെ കുറിച്ച്‌

ആന്തൂരിനെ കുറിച്ച് തന്നെയാണ് ഇത്രയും നാള്‍ വാര്‍ത്തകളില്‍ നിറഞ്ഞ് നിന്നതല്ലെ ഇനിയെന്ത്  പറയാനാണെന്നാണോ ?

ഉണ്ട് ഒരുപക്ഷെ ഇന്നലെ വരെ കേട്ടതിനെക്കാളേറെ പറയാനും മനസിലാക്കാനും ഇനിയുമേറെ ഉള്ളൊരു നാടാണ് ആന്തൂര്.

തുടര്‍ച്ചയായി ഒരാഴ്ചക്കാലമായി നീണ്ടുനിന്ന ടാര്‍ജെറ്റഡ് വാര്‍ത്താ നിര്‍മാതാക്കളുടെ കഥകളില്‍ നിന്നും അത്രമേല്‍ വ്യാവസായിക വിരുദ്ധതയുള്ളൊരു കമ്യൂണിസ്റ്റ് ഗ്രാമമാണ് ആന്തൂരെന്നാവും നിങ്ങള്‍ മനസിലാക്കിയിട്ടുണ്ടാവുക കേട്ടുമടുത്ത ആന്തൂര്‍ കഥകള്‍ക്കിടയിലേക്ക് അല്‍പം യാധാര്‍ഥ്യങ്ങള്‍ കൂടെ പറഞ്ഞുവയ്ക്കട്ടെ.

ഇതിന് മുന്നെയും ആന്തൂര്‍ രാഷ്ട്രീയ ചര്‍ച്ചയുടെ ഭാഗമായിട്ടുണ്ട് നഗരസഭയുടെ പ്രഥമ തെരഞ്ഞെടുപ്പ് സമയത്തായിരുന്നു അത് 28 വാര്‍ഡുകളിലും എല്‍ഡിഎഫ് പ്രതിനിധികള്‍ ജയിച്ചു കയറിയ ഒരു നഗരസഭ പകുതിയോളം വാര്‍ഡുകളില്‍ എതിരാളികള്‍ പോലുമില്ലാതെ എല്‍ഡിഎഫ് പ്രതിനിധികള്‍ തെരഞ്ഞെടുക്കപ്പെട്ടയിടം അതെ അത്രമേല്‍ ഇടതുചേര്‍ന്ന് നില്‍ക്കുന്ന നാടാണിവിടം.

ദൗര്‍ഭാഗ്യകരമായൊരു സംഭവത്തിന്റെ പേരില്‍ ഇടതുപക്ഷത്തെയും സിപിഐഎമ്മിനെയും കൊത്തിവലിക്കാന്‍ ഒരുമ്പെടുന്നവര്‍ ഇതുകൂടെ അറിയുക.

സംസ്്ഥാന വ്യവസായ വകുപ്പിന്റെ കീഴിലെ പ്രധാനപ്പെട്ട ഇന്‍ഡസ്ട്രിയല്‍ ഏറിയകളില്‍ ഒന്നാണിവിടം.

ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ജില്ലയിലെയും സംസ്ഥാനത്തെ തന്നെയും എണ്ണം പറഞ്ഞ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥിതിചെയ്യുന്നയിടം.

വര്‍ഷം തോറും ഇന്ത്യയുടെയും ലോകത്തിന്റെ ഫാഷന്‍ ടെക്‌നോളജി രംഗത്തേക്കെത്തുന്ന വിദേശികളും സ്വദേശികളുമായ അനേകായിരം വിദ്യാര്‍ത്ഥികള്‍ പഠിച്ചിറങ്ങുന്ന നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജി, കണ്ണൂര്‍ ഗവണ്‍മെന്റ് എഞ്ചിനീയറിംങ് കോളേജ്.

ആയുര്‍വേദ മെഡിക്കല്‍ കോളേജ്, സംസ്ഥാനത്തിന്റെ പൊലീസ് സേനയിലേക്കെത്തുന്നവരുടെ പരിശീലന കേന്ദ്രമായ കെഎപി നാലാം ബറ്റാലിയന്‍ ക്യാമ്പസ്, ഐസിഎം കണ്ണൂര്‍ എന്നിവ ഈ ഗ്രാമത്തിലാണ്.

ഇന്ത്യയിലെ തന്നെ എറ്റവും വലിയ പൊതുമേഖലാ ഇലക്ട്രേണിക് ഉപകരണ നിര്‍മാണ കേന്ദ്രമായ കെല്‍ട്രോണ്‍ ആന്തൂരിന്റെ ഹൃദയ ഭാഗമായ മാങ്ങാട്ടുപറമ്പിലാണ് 2014 വരെ കണ്ണൂര്‍ സര്‍വകലാശാലയുടെ ആസ്ഥാനം സ്ഥിതി ചെയ്തിരുന്നയിടം.

കായിക വകുപ്പ് ഉള്‍പ്പെടെ സര്‍വകലാശാലയ്ക്ക് കീഴിലെ എണ്ണം പറഞ്ഞ പഠനവകുപ്പുകള്‍ ഇപ്പോഴും സ്ഥിതിചെയ്യുന്നതിവിടെയാണ്. ദൂരദര്‍ശന്‍ റിലെ, കേരളത്തിന്റെ സഹകരണ മേഖലയിലെ അഭിമാന സ്തംഭമായ ഇന്ത്യന്‍ കോഫീ ബോര്‍ഡിന്റെ മാസ്റ്റര്‍ ഹോം, സ്‌നേക്ക് പാര്‍ക്ക്, വിസ്മയ വാട്ടര്‍ തീം പാര്‍ക്ക്, സുള്‍ഫെക്‌സ്,

ഷെര്‍ലോണ്‍ ഫാക്ടറികള്‍, ആയിഷാ പ്ലൈവുഡ്‌സ്, നിരവധി പോളിത്തീന്‍ പോളിമര്‍ വ്യവസായങ്ങള്‍, നിര്‍മാണ ശാലകള്‍, ആന്തൂര്‍ ഡവലപ്‌മെന്റ് പ്ലോട്ട്, കെടിഡിസി ടാമിറന്റ്,

എന്നിങ്ങനെ എണ്ണിപ്പറഞ്ഞാല്‍ തീരാത്ത 130 ല്‍ ഏറെ വന്‍ വ്യവസായ സ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്ഥിതിചെയ്യുന്ന നാട് കൂടെയാണ് ആന്തൂര്.

അപ്പൊ ഇനി ചോദ്യം കമ്യൂണിസ്റ്റ് വിരുദ്ധമാവുമെന്ന് കണ്ടപ്പോള്‍ വാര്‍ത്ത ആഘോഷമാക്കിയവരോടാണ് തൊടു ന്യായങ്ങളും സമരങ്ങളും നടത്തി വ്യവസായികളെ ദ്രോഹിക്കുന്ന നിലപാടാണ് സിപിഐഎം സ്വീകരിച്ചിരുന്നെങ്കില്‍ ഇത്രമേല്‍ വ്യാവസായിക കേന്ദ്രങ്ങള്‍ സ്ഥിതിചെയ്യുന്നൊരിടമായി ഇവിടം എങ്ങനെ മാറി…

ഇവിടുത്തെ ഏതെങ്കിലുമൊരു വ്യവസായി ഏതെങ്കിലുമൊരു ഘട്ടത്തില്‍ സിപിഐഎമ്മിനെതിരെയോ നേതാക്കള്‍ക്കോ പ്രവര്‍ത്തകര്‍ക്കോ എതിരെയോ നിലപാട് സ്വീകരിച്ചതായി പൊതുസമൂഹത്തിന് പറയാന്‍ കഴിയുമോ

സാജന്റെ ആത്മഹത്യ അന്വേഷിക്കണം ഉത്തരവാദികള്‍ക്കെതിരെ നടപടിയുമെടുക്കണം അപ്പോഴും സിപിഐഎമ്മിനെതിരായത് കൊണ്ട് സാജന്റെ ബന്ധുവിന്റെ ബൈറ്റ് മണിക്കൂറുകള്‍ സംപ്രേഷണം ചെയ്തും പ്രൈം ടൈം ചര്‍ച്ചയായും ആഘോഷമാക്കിയവര്‍ക്കെന്തെ സാജന്റെ കത്ത് വാര്‍ത്താ പ്രാധാന്യമുള്ളതായി തോന്നാത്തത് ?

ഇന്നലെവരെ കെട്ടിപ്പൊക്കിയ കഥകളൊക്കെയും ആ ഒറ്റ കത്ത് ചര്‍ച്ചയാവുന്നതോടെ പൊളിയുമെന്ന ജാള്യത കൊണ്ടാണോ

ആന്തൂരില്‍ മാത്രമല്ല നിരവധിയിടങ്ങളില്‍ ഉദ്യോഗസ്ഥ പ്രഭുത്വം വ്യവസായികള്‍ക്കും വ്യവസായങ്ങള്‍ക്കും മുന്നില്‍ തടസവാദങ്ങളുമായി വരുന്നുണ്ട് അതൊന്നുമെന്താണ് നിങ്ങളുടെ പരാമര്‍ശങ്ങളില്‍ പോലുമില്ലാതെ പോവുന്നത്.

ഒന്ന് ചോദിക്കട്ടെ എത്രനാള്‍ നിങ്ങള്‍ക്കിങ്ങനെ കമ്യൂണിസ്റ്റ് വിരുദ്ധതമാത്രം ഭക്ഷണമാക്കി കഴിഞ്ഞ് കൂടാന്‍ കഴിയും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here