പുഴയില്‍ നിന്നും മണല്‍ മോഷ്ടിച്ചു; മൃഗ ഡോക്ടറുള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു

പുഴയില്‍ നിന്നും മണല്‍ മോഷ്ടിച്ച സംഭവവുമായി ബന്ധപ്പെട്ട് മൃഗ ഡോക്ടറുള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരെ എരുമപ്പെട്ടി പോലീസ് കേസെടുത്തു. എരുമപ്പെട്ടി കരിയന്നൂര്‍ സ്വദേശികളായ ഐനിപ്പുള്ളി വീട്ടില്‍ ഡോക്ടര്‍ സുധീഷ്‌കുമാര്‍, ദിലീപ്, സിദ്ധാര്‍ത്ഥന്‍ എന്നിവര്‍ക്കെതിരെയാണ് വടക്കാഞ്ചേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ് പ്രകാരം പോലീസ് കേസെടുത്തിരിക്കുന്നത്.

കഴിഞ്ഞ മെയ് 31 ന് ഡോക്ടര്‍ സുധീഷ് കുമാറിന്റെ വീടിനോട് ചേര്‍ന്ന് ചെറിയച്ഛന്‍ സിദ്ധാര്‍ത്ഥന്‍, സഹോദരന്‍ ദിലീപ് എന്നിവരുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് നിയമ വിരുദ്ധമായി ശേഖരിച്ച പുഴ മണല്‍ കണ്ടെത്തിയിരുന്നു. നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് റവന്യു,
പോലീസ് സംഘം സ്ഥലത്തെത്തിയെങ്കിലും പോലീസ് നടപടി സ്വീകരിച്ചിരുന്നില്ല.

തുടര്‍ന്ന് സ്വകാര്യ വ്യക്തി വടക്കാഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മുന്‍പാകെ സമര്‍പ്പിച്ച പരാതിയിലാണ് കേസെടുക്കാന്‍ ഉത്തരവായത്. മോഷണക്കുറ്റം ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. അതേ സമയം കരിയന്നൂര്‍ വില്ലേജ് ഓഫീസര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തൃശൂര്‍ ആര്‍.ഡി.ഒ മണല്‍ കണ്ട്കെട്ടി ഉത്തരവായിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News