അട്ടക്കുളങ്ങര വനിതാ ജയിലില്‍ നിന്നും ജയില്‍ ചാടിയ യുവതികള്‍ പിടിയില്‍

അട്ടക്കുളങ്ങര വനിതാ ജയിലില്‍ നിന്നും ജയില്‍ ചാടിയ രണ്ട് തടവുകാര്‍ പിടിയില്‍. തിരുവനന്തപുരം റൂറല്‍ എസ്പി അശോകിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇവരെ പിടികൂടിയത്. ശില്‍പ സന്ധ്യ എന്നിവരെയാണ് പിടികൂടിയത്.

പാലോടിന് സമീപം അടുക്കുംപാറ എന്ന സ്ഥലത്തു നിന്നുമാണ് ഇരുവരെയും പിടികൂടിയത്. ഇവര്‍ പാലോട് എത്തിയത് കൊല്ലം പാരിപ്പള്ളി വഴിയാണ്. പാരിപ്പള്ളിയില്‍ നിന്നും സ്‌കൂട്ടര്‍ വാടകയ്‌ക്കെടുത്തിരുന്നു. സന്ധ്യക്കും ശില്‍പയ്ക്കുമായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. മൂന്ന് ദിവസം മുമ്പാണ് ഇവര്‍ ജയില്‍ ചാടിയത്.

കൊല്ലം പാരിപ്പള്ളിയില്‍ ഉള്ള ഒരു കടയില്‍ നിന്നും മോഷ്ടിച്ച സ്‌കൂട്ടറില്‍ പാലോടുള്ള ബന്ധുവീട്ടിലേക്ക് വരവേയാണ് ഇരുവരെയും പൊലീസ് പിടികൂടിയത്. വണ്ടി തിരിച്ചറിയാതിരിക്കാന്‍ ആയി നമ്പര്‍പ്ലേറ്റില്‍ കൃത്രിമത്വം വരുത്തിയ ശേഷമായിരുന്നു ഇവര്‍ യാത്ര ചെയ്തത്. ഇവര്‍ ബന്ധുവീട്ടില്‍ എത്തിയേക്കുമെന്ന് രഹസ്യവിവരം റൂറല്‍ എസ് പി അശോകന് നേരത്തേ ലഭിച്ചിരുന്നു. രഹസ്യവിവരം ആണ് ഇരുവരെയും പിടികൂടാന്‍ സഹായിച്ചത്.

പിടികൂടിയ വനിതാ തടവുകാരെ ആദ്യം പാലോട് സ്റ്റേഷനിലെത്തിച്ചു തുടര്‍ന്ന് രാത്രിയോടെ തന്നെ ഫോര്‍ട്ട് പോലീസിന് കൈമാറി. ഇരുവരെയും വിശദമായി ചോദ്യം ചെയ്‌തെങ്കില്‍ മാത്രമേ എങ്ങനെയാണ് രക്ഷപ്പെട്ടതെന്നും എവിടെയൊക്കെയാണ് ഒടുവില്‍ കഴിഞ്ഞതെന്നും തിരിച്ചറിയാനാവും. സംസ്ഥാനത്തെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് രണ്ട് വനിതാ തടവുകാര്‍ ജയില്‍ ചാടിയത്. ജയില്‍ അധികാരികള്‍ക്കും കേരള പോലീസിനും നാണക്കേട് ആയിരുന്ന ജയില്‍ ചാട്ടത്തിന് ഇതോടുകൂടി പരിസമാപ്തി കുറിക്കപ്പെട്ടിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel