ലോകകപ്പില്‍ ഷമി മികച്ച ഫോമില്‍ തുടരുന്ന മുഹമ്മദ് ഷമിക്കെതിരെ പുതിയ ആരോപണവുമായി ഭാര്യ ഹസിന്‍ ജഹാന്‍.
ഷമി ടിക് ടോക് അക്കൗണ്ടിലൂടെ പിന്തുടരുന്നത് ഭൂരിഭാഗവും പെണ്‍കുട്ടികളെയാണെന്നാണ് ഹസിന്‍ ജഹാന്റെ വാദം. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഹസിന്റെ പരാമര്‍ശം.
അടുത്തിടെയാണ് ഷമി ടിക് ടോക് അക്കൗണ്ട് തുറന്നത്. ഇപ്പോള്‍ 97 പേരെ ഷമി ഫോളോ ചെയ്യുന്നുണ്ട്. എന്നാല്‍ ഇതില്‍ 90 പേരും പെണ്‍കുട്ടികളാണെന്നാണ് ഹസിന്‍ ജഹാന്‍ പറയുന്നത്. പോസ്റ്റിലൂടെ ഷമിയെ ”നാണമില്ലാത്തവന്‍” എന്നാണ് ഹസിന്‍ വിളിക്കുന്നത്.
പോസ്റ്റിന്റെ പൂര്‍ണ രൂപം ഇങ്ങനെ:
”ഷമി 97 പേരെ ടിക് ടോക്കില്‍ പിന്തുടരുന്നുണ്ട്. എന്നാല്‍ അതില്‍ 90 പേരും പെണ്‍കുട്ടികളാണ്. അദ്ദേഹത്തിന് ഒരു മകളുണ്ട്, എന്നിട്ടും അദ്ദേഹത്തിന് ഒരു നാണവുമില്ല.”
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here