ജോണി ഐവ് ‘ആപ്പിള്‍’ വിടുന്നു; പടിയിറക്കം ശ്രദ്ധേയം

ഐമാക് മുതല്‍ ഐഫോണ്‍ വരെയുള്ള ഉല്‍പ്പന്നങ്ങളുടെ ഡിസൈനര്‍ ജോണി ഐവ് ആപ്പിള്‍ വിടുന്നു.

ഫിനാന്‍ഷ്യല്‍ ടൈംസിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് ഐവ് ഇക്കാര്യം അറിയിച്ചത്. ഇതാണ് മാറി നില്‍ക്കാനുള്ള അനുയോജ്യമായ സമയമെന്നും എന്നാല്‍ ആപ്പിളുമായുള്ള ബന്ധം തുടരുമെന്നും അദ്ദേഹം പറഞ്ഞു.

ലവ്ഫ്രം എന്ന പേരില്‍ ഒരു പുതിയ ക്രിയേറ്റീവ് കമ്പനി ആരംഭിക്കാനാണ് അദ്ദേഹം പദ്ധതിയിടുന്നത്. ആപ്പിളായിരിക്കും അതിന്റെ ആദ്യ ഉപഭോക്താവ്.

ഡിസൈന്‍ ലോകത്തെ ഏകതാരമാണ് ജോണിയെന്നും ആപ്പിളിന്റെ പുനരുദ്ധാരണത്തില്‍ അദ്ദേഹത്തിന്റെ പങ്ക് പറഞ്ഞറിയിക്കാന്‍ കഴിയില്ലെന്നും ആപ്പിളിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ടിം കുക്ക് പ്രസ്താവനയില്‍ പറഞ്ഞു.

അദ്ദേഹം ഉയര്‍ത്തിക്കൊണ്ടുവന്ന മിടുക്കരായ ഡിസൈന്‍ ടീമിന്റെ കീഴില്‍ നടന്നുവരുന്ന ചില സവിശേഷ പ്രോജക്ടുകളില്‍ തുടര്‍ന്നും അദ്ദേഹത്തിന്റെ സേവനം ഉണ്ടാകുമെന്നും കുക്ക് പറഞ്ഞു.

അതേസമയം, ആപ്പിളിനെ സംബന്ധിച്ച് ഏറ്റവും നിര്‍ണ്ണായകമായ സമയത്താണ് ജോണിന്റെ പടിയിറക്കമെന്നതും ശ്രദ്ധേയമാണ്.

വിപണിയിലെ മത്സരം വര്‍ധിച്ചതും, സ്മാര്‍ട്ട്ഫോണുകളുടെ ആവശ്യം മന്ദഗതിയിലായതും, യുഎസും ചൈനയും തമ്മിലുള്ള വര്‍ദ്ധിച്ചുവരുന്ന വ്യാപാര യുദ്ധവുമെല്ലാം ടെക് കമ്പനികളെ സമ്മര്‍ദ്ദത്തിലാക്കുന്ന സമയമാണിത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here