യുഡിഎഫ് വാര്‍ഡുകള്‍ പിടിച്ചെടുത്ത് എല്‍ഡിഎഫ് മുന്നേറ്റം; വോട്ടെണ്ണല്‍ തുടരുന്നു

തിരുവനന്തപുരം: തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ തുടങ്ങി ആദ്യ ഫലങ്ങള്‍ എല്‍ഡിഎഫിന് അനുകൂലം.

തിരുവനന്തപുരം നാവായിക്കുളം ഇടമണ്ണില്‍ യുഡിഎഫ് വാര്‍ഡ് എല്‍ഡിഎഫ് പിടിച്ചെടുത്തു. സിപിഐഎമ്മിലെ എം നജീം ആണ് വിജയിച്ചത്.

കുന്നത്തുകാല്‍ കോട്ടുകോണം വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തി. എന്‍ ശ്രീകലയാണ് വിജയിച്ചത്. അമ്പൂരി ചിറയക്കോട് വാര്‍ഡ് എല്‍ഡിഎഫ് പിടിച്ചെടുത്തു. ബാബു ജോസഫാണ് വിജയിച്ചത്.

എറണാകുളം നെല്ലിക്കുഴി പഞ്ചായത്ത് യുഡിഎഫ് വാര്‍ഡ് എല്‍ഡിഎഫ് പിടിച്ചെടുത്തു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി ടി എം അബ്ദുല്‍ അസീസ് ആണ് ജയിച്ചത്.

ആലപ്പുഴ കുത്തിയതോട് പഞ്ചായത്ത് മുത്തുപറമ്പ് വാര്‍ഡ് യുഡിഎഫില്‍ നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തു. സിപിഐയിലെ കെഎസ് ഷിയാദ് ആണ് വിജയി.

പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് എലിക്കുളം ഡിവിഷന്‍ എല്‍ഡിഎഫ് പിടിച്ചെടുത്തു. യുഡിഎഫിന്റെ ട്രീസ ജോസഫിനെ പരാജയപ്പെടുത്തി എല്‍ഡിഎഫിന്റെ റോസ്മി ജോമിയാണ് വിജയിച്ചത്.

കൊടുവള്ളി നഗരസഭയിലെ വാരിക്കുഴിത്താഴം 14ാം ഡിവിഷനില്‍ സിപിഐഎമ്മിലെ അരിക്കോട്ടില്‍ അനിത വിജയിച്ചു.

പരപ്പനങ്ങാടി നഗരസഭ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ജനകീയ വികസന മുന്നണി സീറ്റ് നില നിര്‍ത്തി. ശ്യാമള വെമ്പല്ലൂര്‍ 71 വോട്ടിന് വിജയിച്ചു. ഇടുക്കി മാങ്കുളം പഞ്ചായത്ത് ആനകുളം നോര്‍ത്ത് ഒന്നാം വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എന്‍എസ് സുനീഷ് വിജയിച്ചു.

റാന്നി അങ്ങാടി പഞ്ചായത്ത് യുഡിഎഫില്‍ നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി മാത്യു ഏബ്രഹാം പടിഞ്ഞാറെ മണ്ണില്‍ 38 വോട്ടുകള്‍ക്കാണ് വിജയിച്ചത്. ബിജെപിക്ക് 9 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്.

അങ്ങാടി പഞ്ചായത്ത് നെല്ലിക്കാണ്‍ വാര്‍ഡില്‍ മാത്യൂസ് എബ്രഹാം പടിഞ്ഞാറേ മണ്ണിലാണ് എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയായി വിജയിച്ചത്.

കായംകുളം നഗരസഭ വെയര്‍ ഹൗസ് വാര്‍ഡില്‍ എല്‍ഡിഎഫിലെ എ ഷിജി (സിപിഐ) ജയിച്ചു.

വയനാട് മുട്ടില്‍ പഞ്ചായത്ത് 13-ാം വാര്‍ഡില്‍ (മാണ്ടാട്) എല്‍ഡിഎഫ് സ്ഥാനാര്‍ഥി അബ്ദുള്ള പുല്‍പ്പാടി വിജയിച്ചു.

പാലക്കാട് കൊഴിഞ്ഞാമ്പാറ പഞ്ചായത്തിലെ നാട്ടുകല്‍ വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വനജ കണ്ണന്‍ വിജയിച്ചു.


കൊല്ലം ജില്ലയില്‍ 4 വാര്‍ഡുകളില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ മൂന്ന് സ്ഥലത്ത് എല്‍ഡിഎഫ് വിജയിച്ചു.

അഞ്ചല്‍ പഞ്ചായത്ത് മാര്‍ക്കറ്റ് വാര്‍ഡ് യുഡിഎഫില്‍ നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തു. 46 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ എല്‍ ഡി എഫിലെ നസീമ ബീവി വിജയിച്ചു. ഇട്ടിവ പഞ്ചായത്തിലെ നെടുംപുറത്ത് എല്‍ഡിഎഫിലെ ബി ബൈജു 480 വോട്ടിന്റെ ഭൂരിപക്ഷത്തിലും കടയ്ക്കല്‍ പഞ്ചായത്തിലെ തുമ്പോട്ട് എല്‍ഡിഎഫിലെ ജെഎം മര്‍ഫി 287 വോട്ട് ഭൂരിപക്ഷത്തിനും വിജയിച്ചു. കിഴക്കേ കല്ലട പഞ്ചായത്തിലെ ഓണമ്പലം വാര്‍ഡില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥി സിന്ധു പ്രസാദ് 137 വോട്ട് ഭൂരിപക്ഷത്തില്‍ ജയിച്ചു.

മലപ്പുറം, ആനക്കയം പഞ്ചായത്ത് പത്താം വാര്‍ഡ് നരിയാട്ടുപ്പാറ യുഡിഎഫ് നിലനിര്‍ത്തി. തിരൂര്‍ മംഗലം പഞ്ചായത്തിലെ കൂട്ടായി ടൗണ്‍ ഉപതെരഞ്ഞെടുപ്പിലും യുഡിഎഫ് സീറ്റ് നിലനിര്‍ത്തി.

തളിക്കുളം ബ്ലോക്ക് പഞ്ചായത്തിലെ ചേറ്റുവ ഡിവിഷനില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നൗഷാദ് വിജയിച്ചു. പൊയ്യ ഗ്രാമ പഞ്ചായത്തിലെ പുപ്പത്തി അഞ്ചാം വാര്‍ഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സജിത ടൈറ്റസ് വിജയിച്ചു.

പാഞ്ഞാള്‍ പഞ്ചായത്ത് കിള്ളിമംഗലം പടിഞ്ഞാറ്റുമുറി എട്ടാം വാര്‍ഡ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി എഎ ആസിയ 183 വോട്ടിന് വിജയിച്ചു. കോലഴി ഗ്രാമപഞ്ചായത്ത് ഏഴാം വാര്‍ഡ് കോലഴി നോര്‍ത്ത് വാര്‍ഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വി കെ സുരേഷ് കുമാര്‍ 165 വോട്ടിന് വിജയിച്ചു.

തൊടുപുഴ നഗരസഭ 23 ആം വാര്‍ഡ് ബിജെപി നിലനിര്‍ത്തി. ചേര്‍ത്തല നഗരസഭ ടി ഡി അമ്പലം വാര്‍ഡ് യുഡിഎഫില്‍നിന്ന് ബിജെപി പിടിച്ചെടുത്തു.

മലമ്പുഴ കടുക്കാം കുന്നം ഈസ്റ്റ് വാര്‍ഡ് ബിജെപി നിലനിര്‍ത്തി. കണ്ണൂര്‍ ധര്‍മടം പഞ്ചായത്ത് ഒമ്പതാം വാര്‍ഡ് (കിഴക്കെ പാലയാട് കോളനി) ബിജെപി നിലനിര്‍ത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News