വാവ സുരേഷ് പാമ്പുപിടുത്തം അവസാനിപ്പിക്കുന്നു; തീരുമാനത്തിന് പിന്നില്‍ ചില ‘വിഷപ്പാമ്പുകള്‍’

തിരുവനന്തപുരം: പാമ്പുപിടുത്തം അവസാനിപ്പിക്കാന്‍ ഒരുങ്ങി വാവ സുരേഷ്.

സോഷ്യല്‍മീഡിയയില്‍ തനിക്ക് നേരെ ഉയരുന്ന സംഘടിത വിമര്‍ശനങ്ങളിലും സൈബര്‍ ആക്രമണങ്ങളിലും മനംനൊന്താണ് സുരേഷിന്റെ തീരമാനം.

നിയമാനുസൃതമല്ലാതെ, അപകടകരമായ രീതിയില്‍, അശാസ്ത്രീയമായാണ് വിഷപ്പാമ്പുകളെ സുരേഷ് കൈകാര്യം ചെയ്യുന്നതെന്ന വിമര്‍ശനങ്ങളില്‍ ദുഃഖം രേഖപ്പെടുത്തിയാണ് പാമ്പു പിടുത്തം അവസാനിപ്പിക്കാന്‍ താന്‍ തീരുമാനിച്ചതെന്ന് സുരേഷ് പറഞ്ഞു.

പാമ്പുപിടുത്ത മേഖലയിലേക്ക് നിരവധിയാളുകള്‍ വന്നതിന് പിന്നാലെയാണ് തനിക്ക് നേരെ രൂക്ഷമായ ആരോപണങ്ങള്‍ ഉയര്‍ന്നുതുടങ്ങിയതെന്നും അതിന് പിന്നില്‍ ചിലരുടെ വ്യക്തിതാല്‍പര്യങ്ങളുണ്ടെന്നും സുരേഷ് പറഞ്ഞു.

പലപ്പോഴും ജീവന്‍ പണയം വച്ചാണ് പാമ്പുകളെ പിടിച്ചിട്ടുള്ളത്. പരുക്കേറ്റിട്ട് പോലും ഇറങ്ങിത്തിരിച്ച പരിപാടികളില്‍ നിന്ന് പിന്മാറിയിട്ടുമില്ല. എന്നിട്ടും രൂക്ഷ വിമര്‍ശനം മാത്രമാണ് ബാക്കിയെന്നും സുരേഷ് പറയുന്നു.

”അമ്മയും സഹോദരിയും ഇപ്പോള്‍ തനിക്ക് വിലപ്പെട്ടതായി തോന്നുന്നു. ഇനിയുള്ള കാലം അമ്മയെ ശുശ്രൂഷിച്ച് കുടുംബത്തോടൊപ്പം മുഴുവന്‍ സമയം കഴിയാനാണ് ആഗ്രഹിക്കുന്നത്. മേസ്തിരിപ്പണി ചെയ്ത് ശിഷ്ടകാലം കഴിയും.”- വാവ സുരേഷ് പറഞ്ഞു.

കേരളത്തിന്റെ വിവിധഭാഗങ്ങളിലൂടെ സഞ്ചരിച്ച് 165 രാജവെമ്പാലകള്‍ ഉള്‍പ്പെടെ അരലക്ഷത്തോളം പാമ്പുകളെ വാവ സുരേഷ് പിടിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News