‘ലൂക്ക’ തിയേറ്ററുകളില്‍

ടോവിനോ തോമസ് നായകനാകുന്ന ‘ലൂക്ക’ ഇന്ന് പ്രദര്‍ശനത്തിനെത്തി. നിലവില്‍ ടോവിനോയുടെ അഞ്ച് ചിത്രങ്ങളാണ് വിജയകരമായി തിയറ്ററുകളില്‍ പ്രദര്‍ശനത്തിനുള്ളത്.

ഒരു യുവതാരമെന്ന നിലയില്‍ ടോവിനോയ്ക്ക് ഇതൊരു അപൂര്‍വ നേട്ടമാണ്. ലൂക്കയില്‍ ഒരു ശില്‍പിയായാണ് ടോവിനോ വേഷമിടുന്നത്.

ഒരു ഇടവേളയ്ക്ക് ശേഷം ആഹാന കൃഷ്ണ നായികയാകുന്ന ചിത്രം കൂടിയാണ് ‘ലൂക്ക’. ഒരു റൊമാന്റിക് ത്രില്ലര്‍ എന്ന് സൂചിപ്പിക്കുന്ന വിധത്തിലാണ് ചിത്രത്തിന്റെ ട്രെയിലര്‍ അണിയിച്ചൊരുക്കിയിരിക്കുന്നത്.

നവാഗതനായ അരുണ്‍ ബോസ് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്.

അരുണും മൃദുല്‍ ജോര്‍ജും ചേര്‍ന്ന് ‘ലൂക്ക’യുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. നിമിഷ് രവിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്.

നിഖില്‍ വേണു എഡിറ്റിങും നിര്‍വ്വഹിക്കുന്നു. സൂരജ് എസ് കുറുപ്പാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. സ്റ്റോറീസ് ആന്‍ഡ് തോട്ട്സിന്റെ ബാനറില്‍ ലിന്റോ തോമസും പ്രിന്‍സ് ഹുസൈനും ചേര്‍ന്നാണ് നിര്‍മ്മാണം.

നിതിന്‍ ജോര്‍ജ്, വിനീത കോശി, അന്‍വര്‍ ഷെരീഫ്, ഷാലു റഹീം, പൗളി വല്‍സന്‍, തലൈവാസല്‍ വിജയ്, ജാഫര്‍ ഇടുക്കി, ചെമ്പില്‍ അശോകന്‍, ശ്രീകാന്ത് മുരളി, രാഘവന്‍, നീന കുറുപ്പ്, ദേവി അജിത് എന്നിവരാണ് മറ്റു താരങ്ങള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here