ഹജ്ജ് തീര്‍ഥാടനം;ഈ വര്‍ഷം രണ്ട് എമ്പാര്‍ക്കേഷന്‍ പോയിന്റുകള്‍

കേരളത്തില്‍ നിന്നും ഹജ്ജ് തീര്‍ഥാടകര്‍ക്കായി ഈ വര്‍ഷം രണ്ട് എമ്പാര്‍ക്കേഷന്‍ പോയിന്റുകള്‍. രണ്ടായിരത്തി എഴുന്നൂറ്റി അമ്പത് പേര്‍ കൊച്ചിയില്‍ നിന്നും പന്ത്രണ്ടായിരത്തോളം പേര്‍ കോഴിക്കോട്ട് നിന്നും ഇത്തവണ ഹജ് തീര്‍ത്ഥാടനത്തിനായി പുറപ്പെടും. നെടുമ്പാശ്ശേരി ഹജ്ജ് ക്യാംപിന്റെ ഒരുക്കങ്ങള്‍ മന്ത്രി കെ ടി ജലീല്‍ നേരിട്ടെത്തി വിലയിരുത്തി. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഏറ്റവുമധികം ഹജ്ജ് തീര്‍ഥാടകരാണ് ഈ വര്‍ഷം കേരളത്തില്‍ നിന്നുള്ളത്.

2750 പേര്‍ കൊച്ചിയില്‍ നിന്ന് ഇത്തവണ ഹജ്ജ് തീര്‍ത്ഥാടനത്തിനായി പുറപ്പെടുമ്പോള്‍ കരിപ്പൂരില്‍ നിന്ന് 12 ആയിരത്തിലധികം തീര്‍ഥാടകരാണ് ഉണ്ടാവുക. കരിപ്പൂരില്‍ നിന്നുള്ള ഹജ്ജ് എംബാര്‍ക്കേഷന്‍ പോയന്റ് ഈ വര്‍ഷം പുനരാരംഭിക്കാന്‍ തീരുമാനിച്ചതോടെ വിപുലമായ സംവിധാനങ്ങളാണ് സംസ്ഥാന സര്‍ക്കാരിന്റേയും ഹജ്ജ് കമ്മിറ്റിയുടേയും നേതൃത്വത്തില്‍ ഹജ്ജ് തീര്‍ഥാടകര്‍ക്കായി ഒരുക്കുന്നതെന്ന് നെടുമ്പാശ്ശേരി ഹജ്ജ് ക്യാംപിന്റെ ഒരുക്കങ്ങള്‍ വിലയിരുത്താനെത്തിയ മന്ത്രി കെ ടി ജലീല്‍ പറഞ്ഞു.

കരിപ്പൂര്‍ ഹജ്ജ് ഹൗസ് കേന്ദ്രീകരിച്ചാണ് പ്രധാനമായും ഒരുക്കങ്ങള്‍ നടക്കുന്നത്. അടുത്ത മാസം 13 ന് വൈകീട്ട് 7 നാണ് നെടുമ്പാശ്ശേരി ഹജ്ജ് ക്യാംപിന്റെ ഉദ്ഘാടനം. 14 ന് ഉച്ചയ്ക്ക് 2 മണിക്കാണ് ആദ്യ വിമാനം യാത്രയാകുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here