ഇന്ത്യയ്ക്ക് കശ്മീരിന്റെ ഒരു ഭാഗം നഷ്ടപ്പെടാന്‍ കാരണം നെഹ്‌റുവിന്റെ തീരുമാനങ്ങള്‍: അമിത് ഷാ

ഇന്ത്യയ്ക്ക് ജമ്മു കാശ്മീരിന്റെ ഒരു ഭാഗം നഷ്ടപ്പെടാന്‍ കാരണം നെഹറുവെന്ന് ആഭ്യന്ത്രമന്ത്രി അമിത്ഷാ.

സ്വന്തം നിലയ്ക്കുള്ള നെഹറുവിന്റെ തീരുമാനങ്ങളാണ് ജമ്മു കാശ്മീരിനെ ഈ നിലയ്ക്ക് ആക്കിയതെന്നും അമിത്ഷാ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ചു.

ഇതിനെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ് അംഗങ്ങളും രംഗത്ത് എത്തിയതോടെ ലോക്സഭ പ്രഷുബ്ദ്ധമായി.

പ്രതിപക്ഷ ബഹളത്തിനിടയില്‍ ജമ്മു കാശ്മീരിലെ രാഷ്ട്രപതി ഭരണം ആറ് മാസത്തേയ്ക്ക് നീട്ടുന്ന പ്രമേയം ലോക്സഭ പാസാക്കി.

കേരളത്തിന് വൈറോളജി ഇസ്റ്റിറ്റിയൂട്ട് ഇല്ലെന്ന് കേന്ദ്ര ആരോഗ്യസഹമന്ത്രി അസ്വനി കുമാര്‍ ചൗബേ ചോദ്യത്തിനുത്തരമായി ഇന്ന് ലോക്സഭയെ അറിയിച്ചു.

ജമ്മു കാശ്മീര്‍ സാമ്പത്തിക സംവരണ ബില്‍,രാഷ്ട്രപതി ഭരണം നീട്ടാനുള്ള പ്രമേയം എന്നിവ ചര്‍ച്ചക്കെടുത്തപ്പോഴാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ നെഹറുവിനെ വിമര്‍ശിച്ച് കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ചത്.

കാശ്മീരിന്റെ ഒരു ഭാഗം നഷ്ടപ്പെടാന്‍ കാരണം മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹറുവാണ്.

അന്ന് ആഭ്യന്തരമന്ത്രിയായിരുന്ന സര്‍ദാര്‍ വല്ലഭായ് പട്ടേലിനെ പോലും വിശ്വസത്തിലെടുക്കാന്‍ നെഹറു തയ്യാറായില്ല.

ഇന്ത്യ വിഭജനവും നെഹറുര സ്വയം എടുത്ത തീരുമാനമാണ്.

അമിത്ഷായുടെ പ്രസ്ഥാവന ലോക്സഭയില്‍ കോണ്‍ഗ്രസിന്റെ പ്രതിഷേധത്തിനിടയാക്കി.

ഇരിപ്പിടം വിട്ടെഴുന്നേറ്റ കോണ്‍ഗ്രസ് അംഗങ്ങള്‍ പ്രസ്ഥാവന പിന്‍വലിക്കണമെന്ന് ആവിശ്യപ്പെട്ടു.

പ്രതിപക്ഷ ബഹളത്തിനിടയില്‍ ജമ്മു കാശ്മീര്‍ സാമ്പത്തിക ബില്ലും, ആറ് മാസത്തേയ്ക്ക് രാഷ്ട്രപതി ഭരണം നീട്ടുന്ന പ്രമേയവും ലോക്സഭ പാസാക്കി.

കാശ്മീരിലെ തീവ്രവാദം വേരോടെ പിഴുതെറിയുമെന്നും അമിത്ഷാ പറഞ്ഞു.

2019 ന്‍രെ അവസാനം ജമ്മു കാശ്മീരില്‍ തിരഞ്ഞെടുപ്പ് നടത്തുമെന്നും അമിത്ഷാ വ്യക്തമാക്കി.

ലോക്സഭയുടെ ചോദ്യോത്തരവേളയില്‍ മറുപടി പറഞ്ഞ കേന്ദ്ര ആരോഗ്യ സഹമന്ത്രി അശ്വനി കുമാര്‍ ചൗബേ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് കേരളത്തിന് ഇല്ലെന്ന് അറിയിച്ചു.

നിപ്പ വൈറസ് സംസ്ഥാനത്ത് കണ്ടെതിനെ തുടര്‍ന്ന വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് എന്ന ആവിശ്യം കേരളം മുന്നോട്ട് വച്ചത്.

മുഖ്യമന്ത്രി,സംസ്ഥാന ആരോഗ്യമന്ത്രി എന്നിവര്‍ നേരിട്ട് കേന്ദ്ര സര്‍ക്കാരിനോട് ആവിശ്യപ്പെടുകയും ചെയ്തു.

പക്ഷെ കേരളത്തിന് വൈറോളജി ഇസ്റ്റിറ്റിയൂട്ട് നല്‍കില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് കേന്ദ്രം.

ബീഹാറില്‍ മസ്തിഷ്‌ക ജ്വരം ബാധിച്ച് കുട്ടികള്‍ മരിക്കുന്ന സംഭവത്തില്‍ അടിയന്തര നടപടി ആവിശ്യപ്പെട്ട് ബിനോയ് വിശ്വം എം.പി പ്രധാനമന്ത്രിയ്ക്ക് കത്തെഴുതി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News