കിണറിനുളളില്‍ ദുരൂഹസാഹചര്യത്തില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി

നെടുമങ്ങാട് ദുരൂഹസാഹചര്യത്തില്‍ കിണറ്റിനുളളില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കിടക്കുന്നതായി സംശയം. കാമുനൊപ്പം ഒളിച്ചോടിയ വീട്ടമ്മയുടെ മകളുടെ മൃതദേഹമാണ് പൊട്ടകിണറ്റിലെന്നാണ് സംശയം. 42 വയസുളള മദ്ധ്യവയസ്ക 15 കാരിയായ മകളുമായി 26കാരനൊപ്പം ക‍ഴിഞ്ഞ ദിവസം ഒളിച്ചോടിയിരുന്നു.

വീട്ടമ്മയേയും മകളേയും കാണാനില്ലെന്ന് കാട്ടി ബന്ധുകള്‍ നല്‍കിയ പരാതിയില്‍ ഇവരെ നെടുമങ്ങാട് പോലീസ് പിടികൂടിയിരുന്നു. എന്നാല്‍ മകള്‍ ഇവര്‍ക്കൊര്‍പ്പം ഉണ്ടായിരുന്നില്ല. ഇതിനിടെയാണ് കാമുകന്‍റെ വീട്ടിലെ കിണറ്റില്‍ നിന്ന് ദുര്‍ഗന്ധം വമിച്ച നിലയില്‍ മൃതദേഹം കാണപ്പെട്ടത്.നെടുമങ്ങാട് കരിപ്പൂര്‍ വില്ലേജ് ഓഫിസിന് സമീപം ഇടമല പളളിക്ക് സമീപത്ത് രാത്രിയോടെയാണ് മൃതദേഹം കണ്ടെത്തിയത്  വെളിച്ചക്കുറവ് ഉളളതിനാല്‍  പോലീസിന് കിണറ്റിലിറങ്ങാന്‍ ക‍ഴിഞ്ഞിട്ടില്ല.  

രാവിലെയോടെ ഇന്‍ക്വസ്റ്റ് നടത്തും. പെണ്‍കുട്ടിയുടെ മൃതദേഹം ആണെങ്കില്‍ അമ്മ മഞ്ജുവും കാമുകനേയും പ്രതികളാക്കും.

 
 
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News