മാക്ട ഭരണസമിതി തെരഞ്ഞെടുപ്പ് ഇന്ന് കൊച്ചിയില്‍ നടക്കും

വിവാദങ്ങള്‍ക്കിടെ മാക്ട ഭരണസമിതി തെരഞ്ഞെടുപ്പ് ഇന്ന് കൊച്ചിയില്‍ നടക്കും. മാത്രയിലെ വിവാദത്തെ തുടര്‍ന്ന് ഷാജി പാണ്ഡവത്തിന്റെ നേതൃത്വത്തിലുള്ള സംഘം തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. പകല്‍ 2 മുതല്‍ വൈകീട്ട് അഞ്ചരവാരെയാണ് തെരഞ്ഞെടുപ്പ്.

തപാല്‍ വോട്ട് വ്യവസ്ഥ അട്ടിമറിക്കെതിരെ സെക്രട്ടറി ഷാജി പാണ്ഡവത്ത് മുന്‍സിഫ് കോടതിയെ സമീപിച്ചിരുന്നു. അപാകത പരിഹരിക്കാമെന്ന ഭരണ സമിതിയുടെ ഉറപ്പ് ലഭിച്ചതിനെ തുടര്‍ന്നാണ് ശനിയാഴ്ച ഭാരവാഹി തെരഞ്ഞെടുപ്പ് നടത്താന്‍ കോടതി അനുമതി നല്‍കിയത്. 508 അംഗങ്ങളില്‍ 49 തപാല്‍ വോട്ടുകളാണ് മാക്ട തെരഞ്ഞെടുപ്പില്‍ ഉള്ളത്.

നാല് കാറ്റഗറികളില്‍ നിന്നായി നാല്‍പ്പത്തിരണ്ട് സ്ഥാനാര്‍ത്ഥികളാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. എറണാകുളം വൈഎംസിഎ ഹാളില്‍ പകല്‍ രണ്ട് മുതല്‍ അഞ്ച് വരെ നടക്കുന്ന തെരഞ്ഞെടുപ്പില്‍ നിന്നും വിട്ട് നില്‍ക്കുമെന്ന് ഷാജി പാണ്ഡവത്ത് വിഭാഗം നേരത്തെ അറിയിച്ചിരുന്നു.

 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News