വീടിന് മുന്നിലെ ഗേറ്റില്‍ വിടവാങ്ങിയെന്ന് ബോര്‍ഡെഴുതി തൂക്കി ഗൃഹനാഥന്‍ ജീവനൊടുക്കി

ഓച്ചിറയില്‍ മരണമെത്തുന്ന നേരത്ത് എന്ന ഗാനം എഴുതിവെച്ച് ഗൃഹനാഥന്‍ സജി ജീവനൊടുക്കി. സ്വന്തം വീടിന്റെ ഗേറ്റില്‍ വിടവാങിയെന്ന് ബോര്‍ഡെഴുതി കെട്ടി തൂക്കി തന്റെ മരണം വിളംമ്പരവും ചെയ്തു. വീട്ടു വളപ്പില്‍ ചിതയൊരുക്കാനുള്ള കുഴിയും വിറകും കരുതിയിരുന്നു.

 

ഇന്നലെ വീടിന്റെ പുറത്ത് ഗേറ്റില്‍ സജി വിടവാങി എന്നെഴുതിയ ബോര്‍ഡ് പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്നാണ് പ്രദേശവാസികള്‍ വീട്ടില്‍ പരിശോധന നടത്തിയത് മുറിയില്‍ തൂങി മരിച്ച നിലയിലായില്‍ സജിയെ കണ്ടെത്തി, ഭാര്യ്ക്കായി സ്പിരിറ്റ് എന്ന ചിത്രത്തില്‍ റഫീക്ക് അഹമദ് രചിച്ച മരണമെത്തുന്ന നേരത്ത് നീ എന്‍ അരികത്ത് ഇത്തിരിനേരം ഇരിക്കണെ എന്ന വരികള്‍ ഭിത്തിയില്‍ കോറി ഇട്ടിരുന്നു.

വീടിന്റെ വെളിയില്‍ ചിതയും ഒരുക്കിയിരുന്നു ഇവിടെ വേണം തന്നെ സംസ്‌കരിക്കാനെന്ന ബോര്‍ഡും സ്ഥാപിച്ചു. പുറത്തെ ബോര്‍ഡില്‍ തന്റെ ജീവന്‍ അപഹരിക്കാന്‍ ശ്രമിച്ചവര്‍ക്കൊപ്പം ഒരു നിഴല്‍പോലെ താനുണ്ടാകുമെന്ന് സജി ഷീജ എന്നെഴുതിയിരുന്നു.

പുതിയ തൂവെള്ള വസ്ത്രം ധരിച്ച് കരിങ്കൊടികെട്ടി ഒറ്റ തിരി വിളക്കും കത്തിച്ച് വെച്ച് ഒരു മരണ വീട്ടില്‍ ബന്ധുക്കളുടെ
കടമയും നിര്‍വ്വഹിച്ചു.

ദീര്‍ഘനാളായി സജി ത്വക്ക് രോഗവുമായി ഓച്ചിറയിലെ വീട്ടില്‍ ഒറ്റയ്ക്കായിരുന്നു താമസം, രോഗം സജിയെ മാനസ്സികമായി തളര്‍ത്തുകയും ഒറ്റപ്പെടുത്തുകയും ചെയ്തിരുന്നതായി സജിയുടെ സുഹൃത്തുക്കള്‍ പറഞ്ഞു. ഭാര്യ ഷീജയും മകനും കൊച്ചിയിലാണെന്ന് അയല്‍വാസികള്‍ പറഞ്ഞു. പോലീസെത്തി ഇന്‍ക്ലസ്റ്റ് തയാറാക്കി കരുനാഗപ്പള്ളി താലൂക്കാശുപത്രിയില്‍ പോസ്റ്റുമാര്‍ട്ടം നടത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel