ഷാങ് ഹായിയില്‍ ‘വെയില്‍ മരം’ പൂത്തപ്പോള്‍

ഇന്ദ്രന്‍സ് ഒരു താരമല്ല, നമ്മുടെ ഇടയില്‍ കാണുന്ന പലരില്‍ ഒരാള്‍ മാത്രമാണ്. താര ജാഡകളോ , സിനിമ നടന്റെ അമിത ഭാരങ്ങളോ ഇല്ലാത്തവലിയ മനസ്സുള്ള മികച്ച നടന്‍.

‘വെയില്‍ മരങ്ങള്‍’ എന്ന ഡോക്ടര്‍ ബിജു ചിത്രം ഒന്നായ ഷാങ് ഹായ് ചലച്ചിത്ര മേളയില്‍ അംഗീകാരപ്പെരുമയോടെ തലയുയര്‍ത്തി പിടിച്ച് നില്‍കുമ്പോള്‍ ഇന്ദ്രന്‍സ് എന്ന നടനോടും ബിജുകുമാര്‍ എന്ന സംവിധായകനോടും എന്തെന്നില്ലാത്ത ബഹുമാനം തോന്നും. സംവിധായകന്റെ വാക്കുകള്‍ കടമെടുത്താല്‍ എപ്പോഴും വെയിലത്ത് നില്കാന്‍ വിധിക്കപ്പെട്ട ഒരു വിഭാഗത്തിന്റെ അതിജീവനത്തിന്റെയും പലായനത്തിന്റേയും കഥയാണ് വെയില്‍ മരങ്ങള്‍.

ഏതൊരു സാമൂഹിക വിപത്തിനെയും ആദ്യം നേരിടേണ്ടി വരിക മണ്ണില്‍ പണിയെടുക്കുന്ന, അധകൃതരെന്ന് സമൂഹം മുദ്ര കുത്തുന്ന ജനവിഭാഗങ്ങള്‍ ആണ്. അങ്ങനെയുള്ളവരുടെ കഥകള്‍ ചലച്ചിത്രങ്ങള്‍ സംസാരിച്ചു തുടങ്ങിയിട്ട് അധികകാലമായിട്ടില്ല. അതുകൊണ്ട് തന്നെ ഒരു അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ വെയില്‍ മരങ്ങള്‍ അഭിനന്ദനങ്ങളും പുരസ്‌കാരങ്ങളും നേടി മുന്നേറുമ്പോള്‍ ആ നേട്ടത്തിന്റെ മാറ്റ് കൂടുകയാണ്.ചിത്രത്തിന്റെ പൂര്‍ണതയ്ക്കായി നിരവധി ഷെഡ്യൂളുകളില്‍ വിവിധ കാലാവസ്ഥകളില്‍ ഏതാണ്ട് ഒരു വര്‍ഷത്തോളമെടുത്താണ് ഷൂട്ടിങ് പൂര്‍ത്തിയാക്കിയത്.

ഇന്ദ്രന്‍സ് എന്ന വ്യക്തി ഭാഗമാകുന്ന, അദ്ദേഹം കൈവരിക്കുന്ന ഓരോ നേട്ടങ്ങളും മലയാളിക്ക് സ്വന്തമാണ്. എന്തുകൊണ്ട് ഇന്ദ്രന്‍സിന്റെ നേട്ടങ്ങളെ മലയാളികള്‍ ഒരു പ്രിവിലേജോട് കൂടി ആഘോഷിക്കുന്നു എന്ന ചോദ്യത്തിന് ഒരുത്തരമേയുള്ളു. അദ്ദേഹം ഒരു താരമല്ല, നമ്മുടെ ഇടയില്‍ നമ്മള്‍ നിത്യജീവിതത്തില്‍ കാണുന്ന പലരില്‍ ഒരാള്‍ മാത്രമാണ്, ഒരു താരത്തെയല്ല നമ്മളോട് ചേര്‍ന്നു നില്‍ക്കുന്ന സാധാരണക്കാരനായ മലയാളിയെയാണ് അയാള്‍ പ്രതിനിധാനം ചെയ്യുന്നത്. അതുകൊണ്ട് തന്നെയാണ് ഒരു പച്ചമനുഷ്യനെ തിരശീലയില്‍ അവതരിപ്പിക്കാന്‍ ഇന്ദ്രന്‍സിനു അനായാസം കഴിയുന്നതും. അദ്ദേഹം പുരസ്‌കാരം വാങ്ങിക്കുമ്പോഴും, അദ്ദേഹം ഭാഗമാവുന്ന സിനിമകള്‍ അംഗീകാരങ്ങള്‍ നേടുമ്പോഴും ഉള്ളുതുറന്ന് സന്തോഷിക്കാന്‍ നമുക്കോരോരുത്തര്‍ക്കും സാധിക്കുന്നത് താര ജാഡകളോ ഒരു സിനിമ നടന്റെ അമിത ഭാരങ്ങളോ ഇല്ലാത്ത ഇന്ദ്രന്‍സ് എന്ന മനുഷ്യനെ പറ്റിയുള്ള തിരിച്ചറിവാണ്.

ഇന്ദ്രന്‍സിന്റെ നേട്ടങ്ങള്‍ ഓരോന്നും നമ്മുടെ ആണെന്ന് ഓരോ മലയാളിക്കും തോന്നുന്നുണ്ടെങ്കില്‍ തന്നെക്കാള്‍ വലിയവരാണ് ബാക്കിയുള്ളവര്‍ എല്ലാവരും എന്ന് വിശ്വസിക്കുന്ന വലിയ മനസ്സുള്ള ആ കൊച്ചു മനുഷ്യന്റെ വിജയമാണത്. ഇന്ദ്രന്‍സുമായുള്ള പ്രത്യേക അഭിമുഖം ‘ വന്‍മതില്‍ കടന്ന് വെയില്‍ മരങ്ങല്‍ ‘

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News