പശുകടത്താരോപിച്ച് സംഘപരിവാര്‍ പ്രവര്‍ത്തകന്‍ തല്ലിക്കൊന്ന ക്ഷീരകര്‍ഷകനെതിരെ കുറ്റപത്രം സമര്‍പ്പിച്ച് കോണ്‍ഗ്രസ് സര്‍ക്കാര്‍

പശുകടത്താരോപിച്ച് സംഘപരിവാര്‍ പ്രവര്‍ത്തകന്‍ തല്ലികൊന്ന ക്ഷീരകര്‍ഷകനെതിരെ കുറ്റപത്രം സമര്‍പ്പിച്ച് കോണ്‍ഗ്രസ് സര്‍ക്കാര്‍.രാജസ്ഥാനിലെ കോണ്ഗ്രസ് സര്‍ക്കാരാണ് 2017ല്‍ കൊല്ലപ്പെട്ട കര്‍ഷകനായ പെഹലുഖാനെ ഇപ്പോഴും വേട്ടയാടുന്നത്.പശു കടത്തല്‍ നിയമപ്രകാരം പെഹലു ഖാനേയും രണ്ട് മക്കളേയും പ്രതിയാക്കി രാജസ്ഥാനിലെ അശോക് ഗലോട്ട് സര്‍ക്കാര്‍ കുറ്റപത്രം സമര്‍പ്പിച്ചു.ആക്രമിച്ച് കൊലപ്പെടുത്തിയ സംഘപരിവാര്‍ പ്രവര്‍ത്തകരെക്കുറിച്ച് കോണ്‍ഗ്രസ് സര്‍ക്കാര്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പരാമര്‍ശമില്ല.

ഒന്നാം എന്‍ഡിഎ സര്‍ക്കാരിന്റെ കാലത്ത് രാജ്യത്ത് ഏറെ വിവാദം സൃഷ്ടിച്ച പശുകൊലകളിലൊന്നായിരുന്ന രാജസ്ഥാനിലെ പെഹലുഖാന്‍ എന്ന ക്ഷീരകര്‍ഷകന്റെ കൊലപാതകം. ഡയറിഫാം നടത്തുകയായിരുന്ന മുസ്ലീമായ പെഹലുഖാനെ 2017 ഏപ്രില്‍ ഒന്നിന് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ആക്രമിച്ച് കൊലപ്പെടുത്തി.വളഞ്ഞിട്ട് അടിച്ച് കൊല്ലുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തു. സംഭവം വിവാദമായതോടെ അന്ന് രാജസ്ഥാനില്‍ ഭരണത്തിലുണ്ടായിരുന്ന വസുദ്ധരാജ്യസിന്ധ്യ സര്‍ക്കാര്‍ പെഹലുഖാന്റെ മരണമൊഴി രേഖപ്പെടുത്തി. പക്ഷെ ആക്രമിച്ചവര്‍ക്കെതിരെ കേസെടുത്തില്ല. നിയമസഭ തിരഞ്ഞെടുപ്പില്‍ പ്രചാരണ വിഷയമാതോടെ ന്യൂനപക്ഷ വോട്ടുകള്‍ കോണ്ഗ്രസിന് ലഭിച്ചു. എന്നാല്‍ അധികാരത്തിലെത്തിയ അശോക് ഗലോട്ടിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ സംഘപരിവാര്‍ പ്രവര്‍ത്തകരെ മുഴുവന്‍ വെള്ളപൂശി കൊല്ലപ്പെട്ട പെഹലുഖാനേയും കൂടുംബത്തേയും വേട്ടയാടുന്നത് തുടരുന്നു.

മെയ് 29ന് ബെഹറോന്‍ ചീഫ് ജുഡീഷ്യന്‍ മജിസ്‌ട്രേറ്റിന് മുമ്പില്‍ ഫയല്‍ ചെയ്ത കുറ്റപത്ര പ്രകാരം മരിച്ച പെഹലുഖാന്‍ പശു കടത്ത് നിരോധന നിയമപ്രകാരം ഒന്നാം പ്രതി. മക്കളായ ഇരുപത്തി വയസുകാരന്‍ ഇര്‍ഷാദും ഇളയ സഹോദരന്‍ ആരിഫും സഹപ്രതികള്‍.ആക്രമിച്ച് കൊലപ്പെടുത്തിയവരെക്കുറിച്ച് പരാമര്‍ശം പോലുമില്ല.സമാനമായ കുറ്റപത്രം നേരത്തെ ബിജെപി സര്‍ക്കാര്‍ തയ്യാറാക്കിയപ്പോള്‍ കോണ്‍ഗ്രസ് ദേശിയ തലത്തിലും സംസ്ഥാന തലത്തിലും പ്രതിഷേധിച്ചിരുന്നു.

മുസ്ലീംങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ രാജ്യത്ത് വര്‍ദ്ധിച്ച് വരുന്നുവെന്ന് കഴിഞ്ഞ ദിവസം പാര്‍ലമെന്റിലും പ്രതിഷേധിച്ച് കോണ്ഗ്രസാണ് അധികാരത്തിലുള്ള രാജസ്ഥാനില്‍ ന്യൂനപക്ഷക്ഷങ്ങളെ പ്രതികൂട്ടില്‍ നിര്‍ത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News