സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നത് കാര്‍ഷിക നവ കേരളം; നെല്‍ക്കൃഷി മൂന്നുലക്ഷം ഹെക്ടറിലേക്ക് വ്യാപിപ്പിക്കും- മുഖ്യമന്ത്രി

നവകേരളം എന്നാല്‍ നവ കാര്‍ഷിക കേരളമാണ് സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാനത്ത് നെല്‍കൃഷി മൂന്നു ലക്ഷം ഹെക്ടറിലേക്ക് വ്യാപിപ്പിക്കും. നെതര്‍ലന്‍ഡ്ഇ സര്‍ക്കാരിന്റെ സഹകരണത്തോടെ വയനാട്ടില്‍ സെന്റര്‍ ഓഫ് എക്‌സലന്‍സ് വൈകാതെ യാഥാര്ത്ഥ്യമാകും.

ഈ വര്‍ഷം പച്ചക്കറി കൃഷി 70,000 ഹെക്ടറിലേക്ക് വ്യാപിച്ചു. വീട്ടുവളപ്പുകളിലേക്ക്് രണ്ടു കോടി തൈകളും ഒന്നരക്കോടി വിത്ത് പാക്കറ്റും വിതരണം ചെയ്തു. പച്ചക്കറി കയറ്റി അയക്കാനും കേരളത്തിന് കഴിയും. പച്ചക്കറികള്‍ക്കൊപ്പം പഴവര്‍ഗങ്ങളും കൂടുതല്‍ കൃഷിയിറക്കണമെന്നും കേരള കര്‍ഷക സംഘം കാര്‍ഷിക സര്‍വകലാശാലാ ആസ്ഥാനത്ത് സംഘടിപ്പിച്ച യുവ കര്‍ഷക സംഗമം ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി പറഞ്ഞു.

കൃഷിയെ മാറ്റി നിര്‍ത്തി മറ്റൊരു വികസനമില്ല. ഇക്കാര്യത്തില്‍ ഏറ്റവും പ്രധാനം യുവ തലമുറ കാര്‍ഷിക രംഗത്തേക്ക് വരുന്നുവെന്നതാണ്ട. കാര്‍ഷിക ഉല്‍പ്പാദനം, സംഭരണം, മാര്‍ക്കറ്റിങ് എന്നിവ ശാസ്ത്രീയമായി നടത്താന്‍ യുവതലമുറയക്കുകാ കഴിയും. ശാസ്ത്ര, സാങ്കേതിക നേട്ടങ്ങള്‍ നടപ്പാക്കുകയും കൃഷി വ്യാപകമാക്കുകയും ചെയ്താല്‍ ആദായകരമാകും.

കാര്‍ഷിക മേഖലയില്‍ ബദല്‍ നയമുള്ള ഏക സംസ്ഥാനമാണ് കേരളം. കഴിഞ്ഞ വര്‍ഷം 2,20,500 ഹെക്ടറില് നെല്‍കൃഷിയിറക്കി. 16,000 ഹെക്ടര്‍ തരിശു നിലങ്ങളില്‍ കൃഷിയിറക്കി, 2752 ഹെക്ടറില്‍ കരനെല്‍കൃഷിയും 2947 ഹെക്ടറില്‍ അധിക നെല്‍കൃഷിയും ഇറക്കി. വയനാട്ടിന്റെ കാര്ഷികവികസനത്തിന് നെതര്‍ലന്‍ഡിന്റെ സഹായം പ്രയോജനകരമാകും. പച്ചക്കറി, പൂ കൃഷി തുടങ്ങിയവയില്‍ നെതര്‍ലാന്‍ഡ്െ മുന്‍പന്തിയിലാണ്.

കേരളത്തിന് ആവശ്യമായ ഭക്ഷ്യധാന്യം നല്‍കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉറപ്പു നല്‍കിയതാണ്. എന്നാല്‍ വാക്കു പാലിക്കുന്നില്ല. ഈ നിലപാട് ആരോഗ്യകരമല്ല. കേന്ദ്രം നിലപാട് മാറ്റണം. പഴങ്ങള്‍ മാസങ്ങളോളം സൂക്ഷിക്കാന്‍കഴിയുന്ന സാങ്കേതിക വിദ്യ നാഗ്പൂരില്‍ ഉണ്ടെന്ന് കേന്ദ്രമന്ത്രി ഗഡ്കരി ചൂണ്ടിക്കാട്ടിയിരുന്നു. ഇതു പഠിക്കാന്‍ വിദഗ്ധ സംഘത്തെ നിയോഗിച്ചു. ഇവയില്‍നിന്ന് മൂല്യ വര്‍ധിത ഉല്‍പ്പന്നങ്ങളും ഉണ്ടാവണം. കോള്‍ഡ് സ്റ്റോറേജ് സംവിധാനം ഓരോ പ്രദേശങ്ങളിലും സഹകരണ സ്ഥാപനങ്ങള്‍ മുഖേന ഉണ്ടാക്കാന്‍ കഴിയും.


കേരളത്തില്‍ കൃഷിയെ ആശ്രയിച്ചു കഴിയുന്നവര്‍ 27 ശതമാനമാണ്. എന്നാല്‍ ഇന്ത്യയില്‍ 61 ശതമാനമാണ്. കാര്‍ഷിക മേഖലയുടെ പുരോഗതിക്ക് നാം പുതിയ സംസ്‌കാ രത്തിലേക്ക് വളരണം. നാടിന്റെ വികസനത്തില്‍ ഏറെ പ്രധാനപ്പെട്ടതാണ് ഹരിത കേരള മിഷനെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News