നരേന്ദ്ര ദാമോദര്‍ദാസ് മോഡിയെന്ന് കുഞ്ഞിന് പേരിട്ട ഉത്തര്‍പ്രദേശിലെ മുസ്ലിം കുടുംബം കുഞ്ഞിന്റെ പേര് മാറ്റി. ഇനി അഫ്ത്താബ് ആലം മോഡി എന്ന് കുഞ്ഞിനെ വിളിച്ചാല്‍ മതിയെന്ന് മാതാപിതാക്കള്‍ തീരുമാനിക്കുകയായിരുന്നു. യുപിയിലെ ഗോണ്ടയിലുള്ള മുസ്ലിം കുടുംബമാണ് കുഞ്ഞിന്റെ നരേന്ദ്ര മോഡിയെന്ന പേര് മാറ്റിയത്.
ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം വന്ന മെയ് 23ന് ജനിച്ചതിനാലാണ് നരേന്ദ്ര മോഡി എന്ന പേര് വിളിച്ചതെന്നായിരുന്നു നേരത്തെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നത്. എന്നാല്‍, പിന്നീട് കുട്ടിയുടെ ജനനത്തീയതി വിവാദമായി. 23നല്ല 12നാണ് കുട്ടി ജനിച്ചതെന്ന് ആശുപത്രി അധികൃതര്‍ വെളിപെടുത്തി. ഇതോടെ വിശദീകരണവുമായി കുടുംബം രംഗത്തെത്തുകയായിരുന്നു.
കുട്ടിയുടെ ജനന തീയതി സംബന്ധിച്ച സംശയമാണ് പേര് മാറ്റാന്‍ ഇടയാക്കിയത്. ഒപ്പം മോഡിയെന്ന് പേരിട്ടതോടെ ബന്ധുക്കളാരും കുട്ടിയെ സന്ദര്‍ശിക്കാന്‍ എത്തുന്നില്ലെന്നും അമ്മ മെഹ്നാസ് ബീഗം പറയുന്നു. ഇത്രയും വലിയ പ്രശ്നമാകുമെന്ന് തനിക്കറിയില്ലായിരുന്നെന്നും ബന്ധു പറഞ്ഞതിന്‍ പ്രകാരമാണ് ഇങ്ങനെ സംഭവിച്ചതെന്നും ഇവര്‍ പറയുന്നു.
‘തന്റെ ബന്ധു മുഷ്താഖ് അഹമ്മദ്, ഹിന്ദി ദിനപത്രമായ ഹിന്ദുസ്ഥാനില്‍ പത്രപ്രവര്‍ത്തകനാണ്. മോഡിയുടെ പേരിടാന്‍ അദ്ദേഹം തന്നെ നിര്‍ബന്ധിച്ചുവെന്ന് മാത്രമല്ല മെയ് 23 നാണ് കുട്ടി ജനിച്ചതെന്ന് പ്രചരിപ്പിക്കുകയും ചെയ്തു. ഒപ്പം മെയ് 25 ന് ഇറങ്ങിയ ഹിന്ദുസ്ഥാന്‍ പത്രത്തിലെ 12-ാം പേജില്‍ തന്നെക്കുറിച്ചും കുഞ്ഞ് മോഡിയെക്കുറിച്ചും റിപ്പോട്ടുകള്‍ നല്‍കി’; ഇവര്‍ പറയുന്നു.
അതേസമയം, മെഹ്നാസ് തന്നോട് കുഞ്ഞിന് മോഡിയെന്ന് പേരിടാന്‍ തീരുമാനിച്ചെന്നും അതിന്‍ പ്രകാരമാണ് വാര്‍ത്ത നല്‍കിയതെന്നുമാണ് മുഷ്താഖ് അഹമ്മദിന്റെ വിശദീകരണം
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here