അമ്മയും കാമുകനും ചേര്‍ന്ന് കൊല്ലപ്പെടുത്തിയ മീരയുടെ വിയോഗത്തില്‍ വിതുമ്പുകയാണ് ഒരു നാട് മുഴുവന്‍. മഞ്ജുഷ.. നിനക്ക് മാപ്പില്ല.
നാല് ഭര്‍ത്താക്കന്മാരും ഉപേക്ഷിച്ച് പോയ മഞ്ജുഷ സ്വന്തം മകളെ കൊന്നത് തന്നെക്കാള്‍ പ്രായം കുറവുള്ള കാമുകനൊപ്പം പോകാന്‍.
അതിന് വേണ്ടി ബലിയാടായത് ചിറകുവിരിക്കാന്‍ ആഗ്രഹിച്ച ലോകം കാണാന്‍ കൊതിച്ച ജീവിതം ആസ്വദിക്കാന്‍ ആഗ്രഹിച്ച ഒരു പിടി സ്വപ്നങ്ങള്‍.
മീര അവള്‍ കൂട്ടുകാര്‍ക്ക് പ്രിയങ്കരിയായിരുന്നു. മുത്തച്ഛന്റെ പൊന്നോമന. പഠിക്കാന്‍ മിടുക്കി.
ദുഷ്ടശക്തികളില്‍ നിന്ന് അവളെ കൈപിടിച്ചുയര്‍ത്തേണ്ട പെറ്റ അമ്മ കൈവിട്ട കളഞ്ഞപ്പോള്‍ അവിടെ ഇല്ലാതായത് മനുഷ്യമന:സാക്ഷി
അമ്മയുടെയും കാമുകന്റെയും കൈകള്‍കൊണ്ട് ഞെരിഞ്ഞമര്‍ന്ന് ജീവന്‍ നഷ്ടപ്പെട്ട പ്ലസ് വണ്‍ വിദ്യാര്‍ഥിനി മീരയുടെ കൊലപാതകത്തില്‍ നടുങ്ങിയിരിക്കുകയാണ് ഒരു നാട് മുഴുവന്‍.
കൊലപാതകം ഒളിപ്പിക്കാന്‍ മീരയുടെ അമ്മ പറഞ്ഞ നുണക്കഥകളും നാട്ടുകാരെ അമ്പരപ്പിച്ചു.
അകാരണമായി അനീഷ് മീരയെ വഴക്ക് പറഞ്ഞതിലുള്ള മനോവിഷമം കൊണ്ട് മീര വാടക വീട്ടിനുള്ളില്‍ തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് മഞ്ജുഷ പൊലീസിനോട് പറഞ്ഞത്.
പത്താം തീയതി നടന്ന സംഭവത്തിനുശേഷം മീരയുടെ മൃതദേഹം ബൈക്കില്‍ നടുക്ക് ഇരുത്തി മഞ്ജുഷയും അനീഷും ചേര്‍ന്ന് ഓടിച്ച് അഞ്ച് കിലോമീറ്ററോളം അകലെ കാരാന്തലയില്‍ അനീഷിന്റെ വീട്ടിന് ചേര്‍ന്നുള്ള പുരയിടത്തിലെ കിണറ്റില്‍ തള്ളുകയായിരുന്നു.
വെള്ളത്തില്‍ പൊങ്ങിവരാതിരിക്കാന്‍ മൃതദേഹത്തില്‍ സിമന്റ് കട്ടകള്‍ വച്ചുകെട്ടുകയും ചെയ്തു.
കിണറ്റിന് മുകളിലെ വല മാറ്റി മൃതദേഹം തള്ളിയ ശേഷം കിണര്‍ വീണ്ടും വലയിട്ടു മൂടി.
ഒരു കുട്ടിക്ക് വേണ്ടി വര്‍ഷങ്ങള്‍ക്ക് കാത്തിരിക്കുന്ന അമ്മമാര്‍ക്ക് കൊടുത്തിട്ട് നിനക്ക് കാമുകന്റെ കൂടെ പോകാമായിരുന്നില്ലേ.
എന്തിന് നീ അവളെ കുരുതിക്ക് കൊടുത്തത്. എന്തിന് നീ മകളെ കൊല്ലാന്‍ കൊടുത്തത്. മഞ്ജുഷ.. നിനക്ക് മാപ്പില്ല.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here